കൊച്ചി: വിവാഹ വാഗ്ദാനം നൽകി വിധവയായ യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. കണ്ണൂർ സ്വദേശിയായ നഷീലാണ് പിടിയിലായത്.
എറണാകുളം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസിന്റെ നടപടി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കണ്ണൂർ സ്വദേശിയായ പ്രതി ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി സൗഹൃദത്തിലാകുന്നത്. പിന്നാലെ യുവതിയെ എറണാകുളത്തെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പലകാരണങ്ങൾ പറഞ്ഞ് പ്രതി രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഇതിന് പിന്നാലെ യുവതിയെ മനപ്പൂർവ്വം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായതോടെ യുവതി പരാതി നൽകുകയായിരുന്നു.
പ്രതി ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയി. ആലുവയിൽ നിന്നാണ് പിടിയിലായത്. സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയായിരുന്നു അന്വേഷണം.