കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍. പെരുമ്പാവൂര്‍ അകനാട് സ്വദേശി ശ്രീജിത്താ(38)ണ് ശനിയാഴ്ച അറസ്റ്റിലായത്.
ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് പ്രതി. വ്യാഴാഴ്ച വൈകിട്ടായിരുന്നു അതിക്രമം. രാത്രി 11ന ഇയാള്‍ നഴ്സിങ് സ്റ്റേഷന് സമീപത്ത് എത്തുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി ഇയാള്‍ പുറത്ത് നിന്ന് പൂട്ടി നഴ്സിംഗ് സ്റ്റേഷനില്‍ കയറി ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ, കുതറിയോടിയ നഴ്സ് രക്ഷപ്പെടുകയായിരുന്നു.
നഴ്സ് രക്ഷപ്പെട്ടതോടെ ശ്രീജിത്തും ആശുപത്രി വിട്ടുപോയി. എന്നാല്‍, ഇയാൾ വെള്ളിയാഴ്ച ആശുപത്രിയിലെത്തി നഴ്സിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ഫോണില്‍ വാളിന്‍റേയും തോക്കുകളുടേയും ചിത്രങ്ങള്‍ കാണിച്ച് ഇതെല്ലാം കാറിലുണ്ടെന്നും ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നഴ്സ് വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.
ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.