സ്ത്രീകള്‍ക്ക് കൊച്ചി സുരക്ഷിതമല്ല ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവും ഭാര്യയും

കൊച്ചി:ജിഷയും സൗമ്യയും ഉള്‍പ്പടെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ നിര നമ്മുടെ കേരളത്തില്‍ വലുതാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് സുരക്ഷയെപ്പറ്റി നമ്മള്‍ ബോധവാന്മാരാകുന്നത്.എന്നാല്‍ എത്ര തന്നെ സംഭവങ്ങള്‍ ഉണ്ടായാലും ഉത്തരവാദിത്തപ്പെട്ടവരുടെ നിസംഗത തുടരുമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്.

കൊച്ചിയില്‍ത്തന്നെ എത്രമാത്രം ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങളാണ് ജനങ്ങള്‍ നേരിടുന്നത്. അതിന് ഉദാഹരമാണ് ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ തോമസിന്റെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.ഭാര്യയ്‌ക്കൊപ്പം കൊച്ചിയില്‍ ഒരു രാത്രി യാത്ര നടത്തിയതിന്റെ നടുക്കം ഇതുവരെയും മാറിയിട്ടില്ല. അക്രമികളില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹായമഭ്യര്‍ത്ഥിച്ച് പൊലീസിലെത്തിയപ്പോള്‍ തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത നിലപാടാണ് അവര്‍ സ്വീകരിച്ചത്. നോബിള്‍ ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് ഇപ്പോള്‍ വൈറലാണ്.കൊച്ചിയിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ നിന്ന് രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്നു നോബിളും ഭാര്യയും.

മാളില്‍ നിന്ന് കാര്‍ മെയിന്‍ റോഡിലേക്ക് എടുത്തപ്പോഴാണ് ഒരു ഓട്ടോ കാറിനെ തടയാനെത്തിയത്. ഓട്ടോയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. സംഗതി പന്തികേടാണെന്ന് മനസ്സിലാക്കി നോബിള്‍ കാര്‍ യുടേണ്‍ എടുത്ത് മറ്റൊരു വഴിക്ക് തിരിച്ചു. എന്നാല്‍ അപ്പോഴും ആ ഓട്ടോ പിന്തുടരുകയായിരുന്നു.അപ്പോള്‍ സമയം ഏകദേശം ഒരു മണിയായി. അവര്‍ കയറിപ്പോകട്ടെ എന്നു വിചാരിച്ച് നോബിള്‍ കാര്‍ പതുക്കെ നിര്‍ത്തി ഇട്ടു. എന്നാല്‍ ഓട്ടോ കടന്നുപോകാതെ ആ കാറിന്റെ പുറകെ തന്നെ നിര്‍ത്തി ഇടുകയായിരുന്നു.

പ്രശ്‌നം ഗുരുതരമാകുമെന്ന ഭീതിയോടെ നോബിള്‍ സഹോദരങ്ങളെ വിളിക്കുകയും അവരുടെ സ്ഥലത്തേക്ക് വണ്ടി തിരിക്കുകയും ചെയ്തു. അത്രയും നേരം പിന്തുടര്‍ന്നുവന്ന അവര്‍ സഹോദരങ്ങളെ കണ്ടതോടെ സംഭവസ്ഥലത്തുനിന്നും മറഞ്ഞു. KL17N8394 വണ്ടി നമ്പറെന്നും നോബിള്‍ വ്യക്തമാക്കി.

ഉടന്‍ തന്നെ അടുത്ത പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവത്തെക്കുറിച്ച് വിവരിച്ചെങ്കിലും പൊലീസുകാരുടെ മറുപടി നോബിളിനെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ഒരുപാട് രാത്രിയായെന്നും ഇനി അവരുടെ പുറകെ പോയിട്ട് കാര്യമില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്.പോയിട്ട് നാളെ വരാനാണ് അവര്‍ ആവശ്യപ്പെട്ടത്. പിറ്റേദിവസം സ്റ്റേഷനിലെത്തിയ നോബിളിനോട് നിങ്ങള്‍ ഈ സ്റ്റേഷനിലല്ല പരാതിപ്പെടേണ്ടതെന്നും സംഭവം നടന്നത് മറ്റൊരു സ്റ്റേഷന്റെ പരിധിയിലാണെന്നും അവര്‍ പറഞ്ഞു.

ഒരു കാര്‍ അപരിചിതരാല്‍ പിന്തുടരുമ്പോള്‍ അത് ഏത് പരിധിയിലൂടെ പോകണമെന്നത് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടോ? ഇനി ഇവര്‍ വലിയൊരു അപകടത്തില്‍പ്പെട്ടാല്‍ ആ പരിധിയിലുള്ള സ്റ്റേഷനിലേക്ക് ഓടിക്കയറണമെന്ന് നിര്‍ബന്ധമാണോ ? ദയനീയം തന്നെ .നോബിള്‍ പറയുന്നു.

ഇതാണോ നമ്മുടെ വ്യവസ്ഥിതി.ജനങ്ങളുടെ സുരക്ഷക്കായി ഇങ്ങനെയാണോ പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ മാത്രമേ ഇവര്‍ പ്രതികരിക്കുകയുള്ളോ ? വ്യക്തമായ തെളിവ് ഉണ്ടായിട്ടും കൊലപാതികകളും പീഡിപ്പിച്ചവനും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുന്നു.നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ എന്താണ് നമുക്ക് തിരിച്ചു നല്‍കുന്നത്. ആരെയും പൊതുവായി പറയുകയല്ല. പൊലീസുകാരിലും നല്ലവരും ആത്മാര്‍ത്ഥയുള്ളവരും ഉണ്ട്.

ആ കാറില്‍ രണ്ടു പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലോ? അതൊരു ടാക്‌സി ഓട്ടോ ആണ്. ഒരു പെണ്‍കുട്ടി വീട്ടില്‍ പോകാന്‍ വിളിക്കുന്ന ഓട്ടോ ഇതേ ഓട്ടോ തന്നെയാണെങ്കില്‍ ആ കുട്ടി വീടെത്തുമോ? നോബിള്‍ ചോദിക്കുന്നു.വിനീത്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയായാണ് നോബിള്‍.

സുരക്ഷയ്ക്കായി ആരെയാണ് സാധരണ ജനങ്ങള്‍ ആശ്രയിക്കേണ്ടതെന്ന പേടിപ്പിക്കുന്ന ചോദ്യത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.കുറ്റകൃത്യം നടന്ന ശേഷം അതിന്റെ പിറകെ പോകുന്നതിനെക്കാള്‍ നല്ലത് അത് നടക്കും മുമ്പ് തടയുന്നതല്ലേ ?

ഏറ്റവും പുതിയ വാര്‍ത്തകളയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് Like  ചെയ്യുക. https://www.facebook.com/DailyIndianHeraldnews/

 

Top