പീസ് സ്‌കൂളിലെ മതവിദ്വേഷം പടര്‍ത്തുന്ന പാഠപുസ്തകം; മൂന്ന് പേര്‍ അറസ്റ്റില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന

കൊച്ചി: ഐഎസ് വിവാദത്തില്‍ കുടുങ്ങിയ പീസ് സ്‌ക്കൂളിലെ മതവിദ്വേഷം വളര്‍ത്തുന്ന പാഠപുസ്‌കത്തിന്റെ പേരില്‍ പോലീസ് നടപടി തുടങ്ങി. മതവിദ്വേഷം വളര്‍ത്തുന്നതും നിയമവിരുദ്ധമായ സിലബസ് പഠിപ്പിച്ചുവെന്ന കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കേരളത്തിലെ വന്‍ ബിസിനസുകരാണ് പീസ് സ്‌കൂളിന്റെ ഡയറക്ടര്‍മാരില്‍ പലരും.

വിവാദ പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് അറസ്റ്റിലായത്. ഈ സ്ഥാപനം അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.എറണാകുളം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്ന ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. സലഫി പ്രഭാഷകന്‍ എംഎം അക്ബര്‍ ഡയറക്ടറായ കമ്പനിയാണ് പീസ് ഇന്റര്‍നാഷണല്‍ സുകൂളിന്റെ ചുമതലക്കാരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീസ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ മതപഠന പുസ്തകത്തില്‍ ആക്ടിവിറ്റിക്കായി നല്‍കിയ ഭാഗം ഇങ്ങനെയാണ്.
നിങ്ങളുെട ഉറ്റ സുഹൃത്ത് ആദം/സൂസന്ന ഒരു മുസ്ലിമാകാന്‍ തീരുമാനിച്ചു. താഴെ നല്‍കിയതില്‍ എന്ത് ഉപദേശമാണ് നിങ്ങള്‍ സുഹൃത്തിന് നല്‍കുക-
1. അവന്‍/അവള്‍ ഉടന്‍ അഹമ്മദ്/സാറ എന്ന് പേര് മാറ്റുക.
2. അവനോ അവളോ കഴുത്തില്‍ ധരിച്ചിരിക്കുന്ന കുരിശുരൂപം ഉടന്‍ നീക്കാന്‍ ആവശ്യപ്പെടുക.
3. ഷഹാദ പഠിക്കുക.
4. രക്ഷകര്‍ത്താക്കള്‍ അമുസ്ലീങ്ങളായതിനാല്‍ വീട്ടില്‍ നിന്നും ഓടിപ്പോവുക.
5. ഹലാല്‍ ചിക്കന്‍ കഴിക്കുക.
ഈ ഉപദേശങ്ങള്‍ കൃത്യമായ ക്രമത്തിലെഴുതിയ ശേഷം എന്തുകൊണ്ടാണിങ്ങനെ ക്രമം സ്വീകരിച്ചതെന്ന് ക്ലാസില്‍ വിശദീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top