സ്‌പോട്‌സ് ഡെസ്‌ക്
കൊച്ചി: കൊച്ചിയെ ഒരു കൊച്ചി മാഞ്ചസ്റ്ററാക്കി ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കയ്യെത്തപ്പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് അണിഞ്ഞൊരുങ്ങുന്നു. കൊച്ച് റെനി മ്യൂലൻസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിച്ചിരിക്കുന്നതിൽ ഏറെയും മാഞ്ചസ്റ്റർ താരങ്ങൾ തന്നെയാണ്. ഐഎസ്എല്ലിൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല കാക്കാനെത്തുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ റചുബ്കയാണ്. റച്ചുബ്കയുമായി കരാറിലെത്തിയകാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്തുവിട്ടു. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തുന്ന അഞ്ചാമത്തെ വിദേശതാരമാണ് 36കാരനായ റചുബ്ക.
2001ൽ പ്രീമിയർ ലീഗിൽ മുത്തമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്നു റചുബ്ക. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ കരാറായ മുൻ മാഞ്ചസ്റ്റർ താരം വെസ് ബ്രൗൺ റചുബ്ക ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന കാര്യം നേരത്തെ സൂചന നൽകിയിരുന്നു. ഇംഗ്ലീഷ് ലീഗ് വണ്ണിൽ ബറി എഫ്സിക്കുവേണ്ടിയാണ് റചുബ്ക് അവസാനമായി കളിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരമായിരുന്ന ദിമിത്രി ബെർബറ്റോവുമായി ബ്ലാസ്റ്റേഴ്‌സ് ഉടൻ ധാരണയിലെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞമാസം നടന്ന ആഭ്യന്തര താരങ്ങളുടെ ഡ്രാഫ്റ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ സുഭാഷ് റോയ് ചൗധരിയെയും ബ്ലാസ്റ്റേഴ്‌സ് വലയിലാക്കിയിരുന്നു. സുഭാഷ് റോയ് ആയിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. പരിചയസമ്പന്നനായ റചുബ്ക രണ്ടാം ഗോൾ കീപ്പറാവുമെന്നാണ് കരുതുന്നത്.
നേരത്തെ ഗുപ്രീത് സിംഗ് സന്ധുവുമായി കരാറിലെത്താനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കംമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹപരീശീലകനായിരുന്ന റെനി മ്യൂലൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ പരിശീലകൻ. മാഞ്ചസ്റ്റർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലെത്തുന്നതിന് പിന്നിലും ആരാധകർ സ്‌നേഹത്തോടെ റെനിച്ചായൻ എന്ന് വിളിക്കുന്ന മ്യൂലൻസ്റ്റീന്റെ സാന്നിധ്യമാണ്.