ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റില്‍ നടന്ന മോഷണത്തേയും കൊലപാതകത്തേയും സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ജയലളിതയുടേയും ശശികലയുടേയും സ്വത്തുക്കളുടേയും ബിനാമി ഇടപാടുകളുടേയും രേഖകളാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടതെന്ന വാദം തള്ളി അന്വേഷണ സംഘം. മോഷണ സംഘത്തിന്റെ ലക്ഷ്യം കോടികളുടെ വിലയുള്ള ആ രേഖകള്‍ അല്ലായിരുന്നുവത്രേ.ജയലളിതയുടെ മുന്‍ഡ്രൈവര്‍ കനകരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ രേഖകള്‍ ആയിരുന്നില്ല. മറിച്ച് എസ്‌റ്റേറ്റില്‍ ഉണ്ടെന്ന് കരുതിയിരുന്നു പണമായിരുന്നുവേ്രത മോഷ്ടാക്കളുടെ ലക്ഷ്യം. മറുവാദങ്ങളെല്ലാം പോലീസ് തളളിക്കളയുന്നു.
പണം ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്ന് ഉറപ്പിക്കാന്‍ കാരണമുണ്ട്. എസ്റ്റേറ്റ് ബംഗ്ലാവിനകത്ത് വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിച്ചിരുന്നത് ഒരു പ്രത്യേക അറയിലാണ്. ഇത് മോഷ്ടാക്ക്ള്‍ തൊട്ടിട്ടേ ഇല്ലെന്ന് പോലീസ് വിശദീകരിക്കുന്നു. അതിനര്‍ത്ഥം അവരുടെ ലക്ഷ്യം പണമായിരുന്നുവെന്നാണ് പണമൊന്നും ലഭിച്ചില്ല എന്നാല്‍ മോഷ്ടാക്കള്‍ക്ക് ബംഗ്ലാവില്‍ നിന്നും പണമൊന്നും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ ബംഗ്ലാവിനകത്ത് വെച്ച് തര്‍ക്കമുണ്ടായി. ബംഗ്ലാവിനകത്ത് കെട്ടുകണക്കിന് പണമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു കനകരാജ് മറ്റുള്ളവരെ എത്തിച്ചത്.
ഒരാള്‍ കൂടി പിടിയിലാവണം കേസില്‍ എട്ട് പ്രതികളാണ് പിടിയിലായത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കള്‍ ജയലളിതയുടെ വില്‍പത്രം ലക്ഷ്യമിട്ടിരുന്നില്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. സംശയമുനകള്‍ നീണ്ടത് ജയലളിതയുടെ കോടികള്‍ വിലവരുന്ന സ്വത്ത് കൈക്കലാക്കാന്‍ ഉന്നതര്‍ ആരോ നടത്തിയ ശ്രമമാണ് കോടനാട് എസ്‌റ്റേറ്റിലെ മോഷണം എന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. സംശയമുന മന്നാര്‍ഗുഡി മാഫിയയിലേക്കും അണ്ണാ ഡിഎംകെ നേതാക്കളിലേക്കുമാണ് പ്രധാനമായും നീണ്ടത്.
ആദായ നികുതി വകുപ്പ് തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡ് വ്യാപകമാക്കിയ സാഹചര്യത്തില്‍ ജയലളിതയുടെ ബിനാമി ഇടപാട് രേഖകള്‍ കൈക്കലാക്കാനുള്ള ശ്രമമായിരുന്നു മോഷണമെന്നും ആരോപണമുണ്ടായിരുന്നു. എസ്റ്റേറ്റ് ബംഗ്ലാവിലെ മൂന്ന് പെട്ടികള്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും അതില്‍ സൂക്ഷിച്ച രേഖകള്‍ നഷ്ടപ്പെട്ടുവെന്നും വാര്‍ത്ത വന്നു
കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വെച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പരിക്കുകളോടെ സയന്‍ ചികിത്സയിലാണ്. സയനെ ചോദ്യം ചെയ്യാന്‍ കാത്തിരിക്കുകയാണ് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരണം സയനും കനകരാജുമായിരുന്നു പദ്ധതി ആസൂത്രകര്‍. മറ്റുള്ളവര്‍ വെറും കൊട്ടേഷന്‍കാര്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ സയനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമാവുകയുള്ളൂ.