കൊച്ചി:ആറ് തവണ പാര്‍ലമെന്റില്‍ എത്തിയിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് താരം ജനപ്രിയനേതാവെന്ന നിലയിലും ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയിലുണ്ട് കൊടിക്കുന്നില്‍ എംപി. പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില്‍ 12.96 കോടിയും അദ്ദേഹം മണ്ഡലത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും, പതിനഞ്ചാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് കൊടിക്കുന്നിൽ സുരേഷ്.കേരളത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ എംപിമാര്‍ ആരെന്ന് ചോദിച്ചാല്‍ ആദ്യ അഞ്ചില്‍ വരുന്ന പേരാണ് കൊടിക്കുന്നില്‍ സുരേഷിന്റേത്. ആറ് തവണ പാര്‍ലമെന്റില്‍ എത്തി .
2014ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിമാനമുയര്‍ത്തിയ നേതാക്കളിലൊരാളായിരുന്നു കൊടിക്കുന്നില്‍. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് 1991, 96, 99 വര്‍ഷങ്ങളിലും അദ്ദേഹം മത്സരിച്ചു. 1998, 2004 വര്‍ഷങ്ങളില്‍ മാത്രമാണ് കൊടിക്കുന്നില്‍ തോല്‍വിയറിഞ്ഞത്. 2009ല്‍ സിപിഎമ്മിന്റെ ആര്‍എസ് അനിലിനെയും 2014ല്‍ ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത്.
2009ല്‍ അദ്ദേഹത്തിന്റെ ജയം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജനാണെന്നും, ശരിക്കും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പറഞ്ഞായിരുന്നു കോടതി വിധി. എന്നാല്‍ സുപ്രീം കോടതി ഈ വിധി പിന്നീട് തള്ളി. 2014 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലാണ് അദ്ദേഹം ഏറ്റവും ജനപ്രിയനാവുന്നത്. വിവാദങ്ങള്‍ ഉണ്ടെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവെന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നത്. നിലവില്‍ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ചുമതലയും കൊടിക്കുന്നില്‍ വഹിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രസംഗ ശൈലിയിലും ശരീരഭാഷയിലെയുമെല്ലാം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകാറുണ്ട് .കണ്ണടച്ചുള്ള കൊടിക്കുന്നിലിന്റെ പ്രസംഗം എന്നും ചർച്ചയാണ് .