തിരുവനന്തപുരം: എന്‍എസ്എസുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സമവായത്തിനുള്ള നീക്കവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്‍.എസ്.എസ്. കേരളത്തില്‍ അംഗീകാരമുള്ള സംഘടനയാണ്. ആ അംഗീകാരം എപ്പോഴും സി പി എം നല്‍കുമെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസുമായി ചര്‍ച്ചക്ക് മുന്‍കൈയ്യെടുക്കുന്നതില്‍ ദുരഭിമാനമില്ല. ആവശ്യമെങ്കില്‍ സിപിഎം മുന്‍കയ്യെടുത്ത് അങ്ങോട്ടുപോയി ചര്‍ച്ച നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന സൂചനയായിരുന്നു കോടിയേരിയുടെ വാക്കുകള്‍. നേരത്തെ എന്‍എസ്എസിലെ ബഹുഭൂരിഭാഗം ആളുകളും ഇടതുപക്ഷത്തോടൊപ്പമാണെന്നും എന്‍എസ്എസിനോട് സഹകരിക്കാന്‍ തയ്യാറാണെന്നുമറിയിച്ച് കോടിയേരി രംഗത്തുവന്നിരുന്നെങ്കിലും ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം.
സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌ക്കാരമല്ല എന്‍.എസ്.എസിനുള്ളതെന്ന് ആഞ്ഞടിച്ച സുകുമാരന്‍ നായര്‍ എന്‍എസ്എസ് പറഞ്ഞാല്‍ നായന്‍മാരാരും കേള്‍ക്കില്ലെന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഇന്ന് എന്താണെന്നുള്ളത് കോടിയേരി ഓര്‍ക്കുന്നത് നല്ലതാണെന്നും വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് നേതൃത്വത്തിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ടെന്നുള്ളത് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിത് സ്വാര്‍ത്ഥപരമല്ല.വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ മാത്രമാണ്.
ശബരിമല വിവാദത്തിനിടെ ശക്തമായിട്ടായിരുന്നു എന്‍എസ്എസിനെതിരെ സിപിഎം നേതാക്കള്‍ പ്രതികരിച്ചിരുന്നത്. തിരഞ്ഞെടുപ്പടുത്തതോടെ വമ്പന്‍ വാഗ്ാദനങ്ങള്‍ നല്‍കി എന്‍എസ്എസിനെ കൂടെ നിര്‍ത്താനാണ് സിപിഎം നീക്കം. മുന്‍കാലങ്ങളിലും എന്‍എസഎസിന്റെ രീതി അനുസരിച്ച് സമവായ നിലപാട് പ്രഖ്യാപിച്ച് സിപിഎമ്മുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.