
തിരുവനന്തപുരം: സ്ത്രീ പീഡന കേസിൽ ജയിലിൽ ആയ കോൺഗ്രസ് എം.എൽ.എയെ സംരഷിക്കുന്ന കെ.പി.സി.സി. താൽക്കാലിക പ്രസിഡണ്ട് എം .എം.ഹസന് എതിരെ ജന രോഷം ഉയരുന്നു. അതിനിടെ അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ കോണ്‍ഗ്രസ് എംഎല്‍എ എം.വിന്‍സന്റിനു വേണ്ടി വക്കാലെടുത്തു സംസാരിക്കേണ്ടിവന്ന കെപിസിസി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് അവരുടെ ഒരു എംഎല്‍എ സ്ത്രീപീഡനത്തിന്റെ പേരില്‍ അറസ്റ്റിലാവുന്നത്.
ഇരയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ വ്യക്തിയോട് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നു കെപിസിസി പ്രസിഡന്റ് പത്രസമ്മേളനം വിളിച്ചു നിര്‍ദേശിക്കുന്നതും ചരിത്രത്തിലെ കറുത്തനിമിഷമാണ്. എം.എം. ഹസനെ സ്ത്രീപീഡകരുടെ സംരക്ഷകനെന്നു ചരിത്രത്തില്‍ കോറിയിടാന്‍ വേണ്ടി അദ്ദേഹത്തിന്റെ എതിര്‍ഗ്രൂപ്പുകാര്‍ എടുപ്പിച്ച തീരുമാനമായിരിക്കും അത്. എന്തായാലും കോണ്‍ഗ്രസ് ഇത്രയും അധപതിക്കാന്‍ പാടില്ലായിരുന്നു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഹസന്റെ പ്രസ്താവന തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയുടെമേലാണ് പൊലീസ് നടപടി ഉണ്ടായിട്ടുള്ളത്. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിറക്കി കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന്റെ മഹിമ കളഞ്ഞുകുളിക്കരുത്. ഈ സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ട് വിന്‍സന്റിനെ രാജിവെപ്പിക്കണം. സ്ത്രീസുരക്ഷയും നീതിയും ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ കോടിയേരി വ്യക്തമാക്കി.