സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ മിനി കൂപ്പറില്‍ നടത്തിയ റാലി കൂടുതല്‍ വിവാദത്തിലേക്ക്. കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയതാണ് പുതിയ വിവാദം. കേരളത്തിലെ ഒരു ചാനലാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് വിവാദ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും. ഇത് നികുതി വെട്ടിക്കുന്നതിനായാണെന്നും വാര്‍ത്തയില്‍ പറയുന്നു. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ് വാര്‍ത്തയില്‍ വ്യക്തമായിരിക്കുന്നത്. കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ നല്‍കിയ വിലാസവും വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ നല്‍കിയ വിലാസം നമ്പര്‍-4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്നാണ്. എന്നാല്‍ ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്നൊരു അധ്യാപകനാണെന്നാണ് കണ്ടെത്തിയത്. ശിവകുമാറിന് അത്തരമൊരു മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്നാണ് വിവരം. പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ ഫൈസല്‍ റെജിസ്‌ട്രേഷനില്‍ വെട്ടിപ്പ് നടത്തിയതായി വ്യക്താമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് കേരളത്തിന് പുറത്തെ വ്യാജ രജിസ്റ്ററേഷനിലൂടെ നഷ്ടമായിരിക്കുന്നത്.