മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണി ചര്‍ച്ച നടത്തിയിട്ടില്ല: കോടിയേരി,ശ്രമിച്ചിട്ടില്ലെന്ന് സി.പി.ഐയും

തിരുവനന്തപുരം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന പി.സി. ജോര്‍ജിന്റെ പ്രസ്‌താവന നിഷേധിച്ച്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കേരള കോണ്‍ഗ്രസുകാര്‍ക്ക്‌ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നിരിക്കാം. മാണിയെ ഏതെങ്കിലും തരത്തില്‍ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തിക്കാണും. എന്നാല്‍, സി.പി.എമ്മോ ഇടതുമുന്നണിയോ ഒരു ഘട്ടത്തിലും ഇത്തരമൊരു ചര്‍ച്ച ആരുമായും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്‌തവമാണെന്നും കോടിയേരി പറഞ്ഞു.അതേസമയം കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.. അത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതായും കാനം പറഞ്ഞു.
അതേസമയം, സിപിഎം മാണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയും ഒരിക്കല്‍ പറഞ്ഞിരുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ലീഗുമായി ഒരു രാഷ്ട്രീയബന്ധത്തിനുമില്ലെന്നും താത്കാലിക ലാഭത്തിന് ശ്രമിച്ചച്ചോഴാണ് എല്‍.ഡി.എഫിന് അടിതെറ്റിയിട്ടുള്ളതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top