കോട്ടയം : പതിനൊന്നാം ശബള പരിഷ്ക്കരണ റിപ്പോർട്ടിലെ പ്രതിലോമകരമായ ശുപാർശകൾക്കെതിരെ ഫെബ്രുവരി 10ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും യുണൈറ്റഡ് ടീച്ചേഴ്സ് ആൻറ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ പണിമുടക്കുമെന്ന് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു . യു.റ്റി.ഇ.എഫ്. താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തി കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും മോശം ശബള പരിഷ്ക്കരണ റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. സർവ്വീസ് വെയ്റ്റേജ് ഇല്ലാതാക്കിയും സി.സി.എ. നിർത്തലാക്കിയും 5 വർഷ തത്വം അട്ടിമറിച്ചും ഫിറ്റ്മെൻ്റ് ബെനിഫിറ്റിൽ കുറവ് വരുത്തിയും നൽകിയ ശുപാർശ ജീവനക്കാരിൽ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്. സർക്കാരിനുള്ള താക്കീതായി പണിമുടക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് ചെയർമാൻ പി.സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡൻറ് പി.ഐ ജേക്കബ്സൺ , എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തോമസ് ഹെർബിറ്റ് , സംസ്ഥാന സെക്രട്ടറി രഞ്ജു.കെ മാത്യു , കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് , എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബോബിൻ വി പി. , സതീഷ് ജോർജ് , സോജോ തോമസ് , ജോഷി മാത്യു എന്നിവർ പ്രസംഗിച്ചു