എവിടെയെത്തിയാലും തന്റെ വെളിപ്പെടുത്തലിലൂടെയും ഇടപെടലിലും ആരാധരകരെ ഞെട്ടിയ്ക്കുന്ന താരമാണ് പ്രിയങ്കാ ചോപ്രാ. അമേരിക്കന്‍ അവതാരിക എല്ലെന്‍ ഡിജെനറേര്‍സുമായുള്ള ടെലിവിഷന്‍ ഷോയില്‍ ടക്കീല കഴിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിന് ശേഷം ക്വാന്‍ഡിക്കോ സീരിയലും അടുത്ത് പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ബേവാച്ച് സിനിമയും പ്രിയങ്കക്ക് ഹോളിവുഡിലും ആരാധകരെ സൃഷ്ടിച്ചു.
ഈയിടെ നടി പങ്കെടുത്ത കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും വെളിപ്പെടുത്തി. വരുന്ന താരങ്ങളുടെ മനസ്സ് ചൂഴ്ന്നെടുത്ത് കാര്യങ്ങള്‍ പുറത്തു പറഞ്ഞെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ് കരണ്‍ ജോഹര്‍.
കാമുകനൊപ്പം ഷവര്‍ ചെയ്തിട്ടുണ്ടെന്നും പ്രണയം തകര്‍ന്നപ്പോള്‍ മുന്‍ കാമുകനെ ചുംബിച്ച കഥയും പ്രിയങ്ക വെളിപ്പെടുത്തി. താന്‍ ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ട കഥയും പ്രിയങ്ക മറച്ചുവെച്ചില്ല. വിവാഹത്തെക്കുറിച്ചും പങ്കാളിക്ക് വേണ്ട ഗുണങ്ങളെ പറ്റിയും നടി ഷോയില്‍ വാചാലയായി.