ആസിഫ് അലി നായകനാകുന്ന ‘കോഹിനൂർ’ലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: ആസിഫ് അലി നായകനാകുന്ന ‘കോഹിനൂർ’ലെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബലായ Muzik247 റിലീസ് ചെയ്തു. ഹരിനാരായണൻ ബി.കെ.യുടെ വരികൾക്ക് രാഹുൽ രാജാണ് ഈണം പകർന്നിരിക്കുന്നത്.

രണ്ട് ഗാനങ്ങളാണ് സിനിമയിലുള്ളത് – വിജയ്‌ യേശുദാസ് ആലപിച്ച ‘ഹേമന്തമെൻ’നും, വിനീത് ശ്രീനിവാസൻ പാടിയ ‘ഡും ഡും ഡും’മും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൊസ്റ്റാൾജിയ മെലഡിയായ ‘ഹേമന്തമെൻ’ ഗാനത്തിന് വൻ പ്രതികരണമാണ് ലഭിച്ചിട്ടുളത്. ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം വ്യൂസാണ് നേടിയത്.

പാട്ടുകൾ കേൾക്കാൻ: http://www.saavn.com/s/album/malayalam/Kohinoor-2015/f33WrlEC9Z8_

കോഹിനൂരിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ചൊവാഴ്ച കൊച്ചിയിൽ നടന്നിരുന്നു. സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും കൂടാതെ വിശിഷ്ടാതിഥികളായി മമ്മൂട്ടി, സിബി മലയിൽ, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ് തുടങ്ങിവരും പങ്കെടുത്തു. മമ്മൂട്ടിയും സിബി മലയിലും ചേർന്ന് സിഡി പ്രകാശനം ചെയ്താണ് ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത്. പരിപാടികൾ Muzik247ന്റെ യൂട്യൂബ് ചാനലിൽ ലൈവായി സ്ട്രീമിംഗ് ചെയ്തത് മറ്റൊരു പ്രത്യേകതയായിരുന്നു.

കൊഹിനൂരിലൂടെ അസിഫ് അലി സിനിമ നിർമ്മാണരംഗത്തിലേക്ക് ചുവട് വയ്ക്കുകയാണ്. കൂട്ടുകാരായ സജിൻ ജാഫറിന്റെയും ബ്രിജിഷ് മുഹമ്മദിന്റെയും കൂടെ ചേർന്നാണ് ‘ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ’ന്റെ ബാനറിൽ ഈ സിനിമ നിര്‍മ്മിച്ചിട്ടുള്ളത്‌. വിനയ് ഗോവിന്ദ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള കോഹിനൂർന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. അസിഫ് അലിയും അപർണ്ണ വിനോദും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വര്‍ഗീസ്, സണ്ണി വെയ്‌ൻ, വിനയ് ഫോർട്ട്‌, ചെമ്പൻ വിനോദ് എന്നിവരും താരനിരയിൽ അണിനിരക്കുന്നു. സെപ്റ്റംബർ 24ന് കോഹിനൂർ തിയേറ്ററുകളിൽ എത്തും.

Muzik247നെ കുറിച്ച്:
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, ഹൗ ഓൾഡ്‌ ആർ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യൻ, സപ്തമ ശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

Top