അടിച്ചു പറപ്പിച്ചു കോഹ്ലി നയിച്ചു; ഓസീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

മൊഹാലി: മോഹാലിയിൽ ഇന്ത്യയ്ക്കു മോഹിപ്പിക്കുന്ന വിജയം. ഇന്ത്യയുടെ യുവ നായകൻ വിരാട് കോഹ്ലിയുടെ മിന്നുന്ന അർധസെഞ്ച്വറിയുടെ മികവിൽ മിന്നൽ വേഗത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയ ഉയർത്തിയ 161 റൺ എന്ന വിജയ ലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ധോണിയുടെ മിന്നൽ ഷോട്ടിൽ വിജയം കണ്ടു. 51 പന്തിൽ 82 റണ്ണടിച്ചു കോഹ്ലി ഇന്ത്യൻ വേഗത്തിനു മിന്നൽ പടർന്നപ്പോൾ, 10 പന്തിൽ 18 റണ്ണെടുത്ത് ധോണിയും, 18 പന്തിൽ 21 റണ്ണെടുത്ത് യുവരാജ് സിങ്ങും ഇന്ത്യൻ വിജയത്തിനു അടിത്തറപാകി.

161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മുൻനിരഗ വിക്കറ്റുകൾ ആദ്യ തന്നെ നഷ്ടമായി. ഓപ്പണർ രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും സുരേഷ് റെയ്‌നയുടെയും യുവരാജ് സിംഗിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. തകർത്തടിച്ചു തുടങ്ങിയ രോഹിതും ധവാനും വളരെ വേഗം മടങ്ങി. 12 റൺസെടുത്ത രോഹിതിനെ വാട്‌സണും 13 റൺസെടുത്ത ധവാനെ കോൾടർ നൈലും പുറത്താക്കി. റെയ്‌ന 10 റൺസെടുത്തും യുവരാജ് 21 റൺസെടുത്തും മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണർമാരുടെയും മധ്യനിരയുടെയും തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 43 റൺസെടുത്ത ആരോൺ ഫിഞ്ചാണ് ഓസീസ് നിരയിൽ ടോപ് സ്‌കോറർ. ഓപ്പണർമാരായ ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും തകർത്തടിച്ചപ്പോൾ ഓസീസ് സ്‌കോർ 3 ഓവറിൽ 45 കടന്നു. 4ാം ഓവറിൽ 26 റൺസെടുത്ത ഖവാജയെ മടക്കി നെഹ്‌റ ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ വന്ന വാർണർ നിലയുറപ്പിക്കുന്നതിനു മുന്നേ മടങ്ങി. 6 റൺസെടുത്ത വാർണറെ ഹർദിക് പാണ്ഡ്യ പുറത്താക്കി. 2 റൺസെടുത്ത ക്യാപ്റ്റൻ സ്മിത്തിനെ അശ്വിനും മടക്കിയതോടെ ഓസീസിന്റെ നിലപരുങ്ങലിലായി. പിന്നീട് 31 റൺസെടുത്ത മാക്‌സ്‌വെല്ലും 18 റൺസെടുത്ത് പുറത്താകാതെ നിന്ന വാട്‌സണും ചേർന്ന് അടിച്ചു തകർക്കുകയായിരുന്നു.

Top