സ്‌പോട്‌സ് ഡെസ്‌ക്
കോഹ്ലി പരസ്യത്തിലും കസറുന്നു; 100 കോടി ക്ലബിൽ; അനുഷ്‌കയെ ട്രോളുന്നതിനെതിരെയും കോഹ്ലിമുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലി 100 കോടി ക്ലബ്ബിലെത്തുന്ന കായിക താരമെന്ന ബഹുമതി സ്വന്തമാക്കി. മഹേന്ദ്ര സിംഗ് ധോണി, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയ താരങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുളള മറ്റ് താരങ്ങൾ. ഇതിനിടെ കോഹ്ലിയുടെ നേട്ടത്തിനിടെ മുൻ കാമുകി അനുഷ്‌കയെ ട്രോൾ ചെയ്തവർക്കെതിരെ കോഹ്ലി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അനുഷ്‌കയെ ട്രോളുന്നവർക്കെതിരെ കോഹലി പ്രതികരിച്ചത്.
13 പരസ്യ ബ്രാൻഡുകളാണ് നിലവിൽ കോഹ്‌ലിയുടെ ക്രെഡിറ്റിലുളളത്. ഇഎസ്പി പ്രോപ്പർട്ടീസ് സ്‌പോട്‌സ് പവറിന്റെ 2015ലെ റിപ്പോർട്ട് പ്രകാരം അഡിഡാസാണ് കോഹ്‌ലിക്ക് ഏറ്റവും വരുമാനം നൽകുന്ന പരസ്യ ബ്രാൻഡ്. പ്രതിവർഷം 10 കോടി രൂപയാണ് കോഹ്‌ലിക്ക് അഡിഡാസ് നൽകുന്നത്. 2014ലാണ് കോഹ്‌ലിയുമായി അഡിഡാസ് കരാർ ഒപ്പിട്ടത്. നേരത്തെ സച്ചിനായിരുന്നു ഇവരുടെ ബ്രാൻഡ് അംബാസഡർ.
എംആർഎഫ് ആണ് കോഹ്‌ലിയുടെ രണ്ടാമത്തെ വലിയ പരസ്യ വരുമാന സ്രോതസ്സ്. പ്രതിവർഷം ആറരക്കോടി രൂപയാണ് എംആർഎഫ് കോഹ്‌ലിക്ക് നൽകുന്നത്. ഇത് കൂടാതെ ഓഡി, പെപ്‌സി, വിക്‌സ്, ബൂസ്റ്റ്, യുഎസ്എൽ, ടിവിഎസ്, സ്മാഷ്, നിതീഷ് എസ്റ്റേറ്റ്, തിസ്സോട്ട്, ഹെർബാലിഫ്, കോൾഗേറ്റ് എന്നിവരുടെയും ബ്രാൻഡ് അംമ്പാസഡറാണ് കോഹ്‌ലി. വളരെ കുറഞ്ഞ പ്രായത്തിലാണ് കോഹ്‌ലി ഈ നേട്ടം കരസ്ഥമാക്കുന്നത്.
അനുഷ്‌ക ശർമയെ കളിയാക്കുന്നവരോട് ലജ്ജ തോന്നുവെന്ന് ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ഉപനായകൻ വിരാട് കോഹ്ലി പ്രതികരിച്ചത്.. അനുഷ്‌കയെ വിടാതെ പിന്തുടരുന്നവരോട് എനിക്ക് ലജ്ജ തോന്നുന്നു. അനുഷ്‌ക തനിക്ക് എന്നും പ്രചോദനം മാത്രമാണ് തന്നിട്ടുള്ളതെന്നും കോഹ്ലി പറഞ്ഞു.ഷെയിം എന്നെഴുതിയ കാർഡുമായാണ് കോഹ്ലി ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടത്.
തന്റെ ട്വിറ്റർ കുറിപ്പിലൂടെയാണ് കോഹ്ലി അനുഷ്‌കയെ പിന്തുണച്ചത്. ട്വന്റി20 ലോകകപ്പിൽ കോഹ്ലിയുടെ മികച്ച ഇന്നിംഗ്‌സുകൾക്ക് കാരണം അനുഷ്‌കയുമായുള്ള വേർപിരിയലാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അനുഷ്‌ക ഇനി കോഹ്ലിയുടെ ജീവിതത്തിലേക്ക് തിരിച്ചുവരരുതെന്നും കോഹ്ലിയെ ആരാധകർക്ക് വേണമെന്നും തരത്തിലുള്ള ട്രോളുകളാണ് പ്രചരിച്ചത്.