ന്യൂസിലൻഡിലും ഇന്ത്യൻ പടയോട്ടം: ഇന്ത്യ വിജയിച്ചത് ഏഴു വിക്കറ്റ് ബാക്കി നിൽക്കെ; ഷമിയും പാണ്ഡ്യയും എറിഞ്ഞിട്ടും കോഹ്ലിയും രോഹിത്തും അടിച്ചെടുത്തു

സ്‌പോട്‌സ് ഡെസ്‌ക്

ബേ ഓവൽ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വിജയവും ഇന്ത്യയ്ക്ക് പരമ്പരയും.  ന്യൂസീലൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി.
ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ പത്തിൽ എത്തിയപ്പോൾ ഒൻപത് പത്തിൽ ഏഴ് റണ്ണെടുത്ത മുൺറോയെ രോഹിത് ശർമ്മയുടെ കയ്യിലെത്തിച്ചു. 26 ൽ മാർട്ടിൻ ഗപ്റ്റിലിനെ (15 പന്തിൽ 13) വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കയ്യിൽ  ഭുവനേശ്വർ കുമാർ എത്തിച്ചു. 59 ൽ കെയിൽ വില്യംസണിനെ (48 പന്തിൽ 28) പാണ്ഡ്യയുടെ കയ്യിൽ എത്തിച്ച് ചഹൽ ഇന്ത്യയ്ക്ക് അനുകൂലമാക്കി കാര്യങ്ങൾ. എന്നാൽ, ലാത്തവും ടെയ്‌ലറും ഒത്തു ചേർന്നതോടെ അപകടമുഖത്തു നിന്നും ന്യൂസിലൻഡ് പതിയെ കരകയറി. സ്‌കോർ ബോർഡിൽ 178 എത്തും വരെ ആ സഖ്യം ഇന്ത്യയെ കരകയറ്റി. 37 -ാം ഓവറിൽ ലാതത്തിന്റെ പ്രതിരോധം തകർത്ത് ചഹൽ പന്ത് റായിഡുവിന്റെ കയ്യിൽ എത്തിച്ചതോടെ ആ കൂട്ടുകെട്ടും പൊളിഞ്ഞു. 64 പന്തിൽ 51 റണ്ണായിരുന്നു ലാതത്തിന്റെ സമ്പാദ്യം. 191 ൽ നിക്കോളാസിനെയും (എട്ട് പന്തിൽ ആറ്) , 198 ൽ സാന്ററെയും (ഒൻപത് പന്തിൽ മൂന്ന്) തുടർച്ചയായി മടക്കി ഹർദിക് പാണ്ഡ്യ ഇന്ത്യയെ നിർണ്ണായകമായ ട്രാക്കിൽ എത്തിച്ചു. 106 പന്തിൽ 93 റണ്ണുമായി നിർണ്ണായകമായ സ്‌കോറിലേയ്ക്ക് ന്യൂസിലൻഡിനെ എത്തിച്ച ടെയ്‌ലറെ മുഹമ്മദ് ഷമി ദിനേശ് കാർത്തിക്കിന്റെ കൈകളിൽ എത്തിച്ചു. അപ്പോഴേയ്ക്കും സ്‌കോർ 222 ൽ എത്തിയിരുന്നു. 239 ൽ സൗത്തിയെ (12 പന്തിൽ 12) ക്യാപ്റ്റന്റെ കയ്യിൽ ഷമി എത്തിച്ചപ്പോൾ, കോഹ്ലിയുടെ നേരിട്ടുള്ള ഏറിൽ ബ്രൗസ് വെല്ലിന്റെ വിക്കറ്റ് തെറിച്ചു. റണ്ണൗട്ടായി ബ്രൗസ് വെൽ മടങ്ങുമ്പോൾ 18 പന്തിൽ പതിനഞ്ച് റണ്ണെടുത്തിരുന്നു. അവസാനക്കാരനായ ട്രെൻഡ് ബോൾട്ടിനെ ഭുവനേശ്വർ കുമാർ മുഹമ്മദ് ഷമിയുടെ കയ്യിൽ എത്തിച്ചതോടെ ന്യൂസിലൻഡ് ഇന്നിംഗ്‌സിന് തിരശീല വീണു.
കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയും രണ്ടുവീതം പേരെ പുറത്താക്കിയ പാണ്ഡ്യയും ചാഹലും ഭുവിയുമാണ് തകർത്തത്. രണ്ട് വിക്കറ്റും തകർപ്പൻ ക്യാച്ചുമായി ഹർദിക് പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. 59 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായ കിവീസിനെ നാലാം വിക്കറ്റിൽ 119 റൺസ് കൂട്ടിച്ചേർത്ത ടെയ്ലർ- ലഥാം സഖ്യമാണ് കരകയറ്റിയത്. എന്നാൽ വാലറ്റത്തെ ഷമിയും ഭുവിയും ചുരുട്ടിക്കെട്ടിയതോടെ കിവീസ് ഇന്നിംഗ്‌സ് 243ൽ അവസാനിച്ചു.
മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒമ്പതാം ഓവറിൽ ബോൾട്ടിൻറെ പന്തിൽ സ്ലിപ്പിൽ ടെയ്ലർ പിടിച്ചാണ് ധവാൻ പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ രോഹിത്- കോലി സഖ്യം 113 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഇന്ത്യ ജീവൻ വീണ്ടെടുത്തു. രോഹിതിനെ 29-ാം ഓവറിൽ 62ൽ നിൽക്കേ സാൻറ്‌നർ ലഥാമിൻറെ കൈകളിൽ എത്തിച്ചപ്പോൾ കോലിയെ(60), 32ാം ഓവറിൽ ബോൾട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ  മൂന്നിന് 168.
അനായാസമെന്ന് തോന്നുന്ന വിജയത്തിലേക്ക് കാര്യമായ സാഹസികത കാട്ടേണ്ട ആവശ്യം ക്രീസിലൊന്നിച്ച അമ്പാട്ടി റായുഡുവും ദിനേശ് കാർത്തിക്കിനും ഉണ്ടായിരുന്നില്ല. കാർത്തിക് 38 റൺസുമായും റായുഡു 40 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകൾ ബാക്കിനിൽക്കേ നീലപ്പട ജയത്തിലെത്തി. കിവികൾക്കായി ബോൾട്ട് രണ്ടും സാൻറ്നർ ഒരു വിക്കറ്റും വീഴ്ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top