
ദില്ലി: ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകളെല്ലാം കെല്‍പ്പുള്ള താരമായാണ് വിരാട് കൊഹ്‌ലിയെ വിലയിരുത്തുന്നത്. എന്നാല്‍ അതിനു മുമ്പെ കൊഹ്‌ലി സോഷ്യല്‍ മീഡിയയില്‍ സച്ചിനെ പിന്നിലാക്കിക്കഴിഞ്ഞു. ട്വിറ്ററിലാണ് കൊഹ്‌ലി സച്ചിനെ മറികടന്നിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ജയത്തിനുശേഷം കൊഹ്‌ലിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷം കവിഞ്ഞു. ട്വിറ്ററില്‍ സച്ചിന് 77 ലക്ഷം ഫോളോവേഴ്സാണുള്ളത്.
തന്നെ പിന്തുടരുന്നവരുടെ എണ്ണം 80 ലക്ഷം പിന്നിട്ടതിന് സന്തോഷമറിയിച്ച് കൊഹ്‌ലി ട്വിറ്റ് ചെയ്തിട്ടുമുണ്ട്. ട്വിറ്ററില്‍ കൊഹ്‌ലിക്കും സച്ചിനും ഏറെ പിന്നിലാണ് ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ട്വിറ്ററില്‍ ധോണിക്ക് 45 ലക്ഷം ഫോളോവേഴ്സാണുള്ളത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക