മുട്ടിടിച്ചെങ്കിലും വീണില്ല; ഇന്ത്യയ്ക്കു രക്ഷകനായി കോഹ്ലി

സ്‌പോട്‌സ് ലേഖകൻ

മിർപുർ: വിരാട് കോഹ്്‌ലി ഒരിക്കൽക്കൂടി ഇന്ത്യൻ രക്ഷകനായി. മുഹമ്മദ് ആമിറിന്റെ തീപാറുന്ന പന്തുകൾക്കു മുന്നിൽ മുട്ടിടിച്ച് എട്ടു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ, കോഹ്്‌ലി മുന്നിൽനിന്നു നയിച്ചപ്പോൾ അഞ്ചു വിക്കറ്റിന് ജയം പോക്കറ്റിലാക്കി. ലക്ഷ്യത്തിന് എട്ടു റൺസ് അകലെയാണ് കോഹ്്‌ലി (49) പുറത്തായത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

84 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് അക്കൗണ്്ട് തുറക്കുന്നതിനു മുമ്പുതന്നെ ഇൻഫോം ബാറ്റ്‌സ്മാൻ രോഹിത് ശർമയെ നഷ്ടമായി. സ്‌കോർ ബോർഡിൽ രണ്്ടു റൺസ് മാത്രമുള്ളപ്പോൾ രഹാനെ (0) യും പവലിയനിൽ തിരിച്ചെത്തി. ആമിറിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. തന്റെ രണ്്ടാം ഓവറിൽ റെയ്‌ന (1) യെയും പുറത്താക്കി ആമിർ ഇന്ത്യൻ ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ടു. എന്നാൽ പിന്നീടൊത്തുചേർന്ന കോഹ്്‌ലിയും യുവരാജും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. കോഹ്്‌ലി പുറത്തായതിനു പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ വന്നപോലെ പോയെങ്കിലും യുവരാജി (14*) നൊപ്പം ധോണി (8*) യും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. സമി രണ്്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞു. ഒപ്പം ഫീൽഡിംഗും നിലവാരത്തിലേക്കുയർന്നപ്പോൾ പാക് സ്‌കോർ 83 ഒതുങ്ങി. ഇന്നിംഗ്‌സിന്റെ നാലാം പന്തിൽ പാക് സ്‌കോർ നാലിൽ നിൽക്കെ പാക്കിസ്ഥാനു ആദ്യ തിരിച്ചടിയേറ്റു. പ്രായം തളർത്താത്ത പോരാളി ആശിഷ് നെഹ്‌റയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ ധോണിക്കു പിടികൊടുത്ത് ഓപ്പണർ മുഹമ്മദ് ഹഫീസ് മടങ്ങി. പിന്നെ കൂട്ടത്തകർച്ചയായിരുന്നു. 52 റൺസെടുക്കുന്നതിനിടെ ഏഴ് പാക് ബാറ്റ്‌സ്മാൻമാർ പവലിയനിൽ തിരിച്ചെത്തി. ഷർജീൽ ഖാൻ (7), ഖുറം മൺസൂർ (10), ഷോയബ് മാലിക് (4), ഉമർ അക്മൽ (0), ഷാഹിദ് അഫ്രീദി (2) വഹാബ് റിയാസ് (4) എന്നിങ്ങനെയായിരുന്നു പാക് മുൻനിരയുടെ സമ്പാദ്യം. ഷർജീൽ ഖാൻ കോഹ്്‌ലിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായപ്പോൾ അഫ്രീദി ധോണിയുടെ മിന്നൽപ്പിണർ പ്രകടനത്തിൽ തിരികെപ്പോയി. മുഹമ്മദ് സമി(8), മുഹമ്മദ് ആമിർ (1) എന്നിവരെ പുറത്താക്കി ഹാർദിക് പാണ്ഡ്യ പാക് ഇന്നിംഗ്‌സിനു തിരശ്ശീലയിട്ടു. 25 റൺസുമായി സർഫ്രസ് അഹമ്മദ് പാക് നിരയിൽ ടോപ് സ്‌കോററായി. സർഫ്രസിനെ ജഡേജ പുറത്താക്കി. പാക്കിസ്ഥാന്റെ എട്ടു ബാറ്റ്‌സ്മാൻമാർ രണ്്ടക്കം കാണാതെ പുറത്തായി.

ഇന്ത്യയ്ക്കു വേണ്്ടി ഹാർദിക് പാണ്ഡ്യ എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ജഡേജ രണ്്ടും ആശിഷ് നെഹ്‌റ, ജസ്പ്രീസ് ബുംറ, യുവരാജ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പന്തെടുത്തവരിൽ അശ്വിനു മാത്രമാണ് വിക്കറ്റ് ലഭിക്കാതെ പോയത്.

Top