ദുരന്ത ഭൂമിയിലെ കണ്ണീര്‍ കാഴ്ച്ചകള്‍; ചിതറികിടക്കുന്ന മൃതശരീരങ്ങള്‍…അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇപ്പോഴും ഉയരുന്ന നിലവിളികള്‍

ചിതറിക്കിടക്കുന്ന ശരീരാവശിഷ്ടങ്ങള്‍….കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ഇപ്പോഴും ഉയരുന്ന നിലവിളികള്‍…ഛിനഭിനമായ മൃതശരീരങ്ങള്‍..കത്തി കരിഞ്ഞ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍…പരവൂരിലെ ക്ഷേത്ര ഭൂമി ദുരന്ത ഭൂമിയായപ്പോള്‍ അവിടെ നിന്നുള്ള കാഴ്ച്ചകള്‍ കണ്ണീരലയിക്കുന്നു. ആഘോഷ തീരക്കില്‍ നിന്ന് വന്‍ ദുരന്തത്തിലേക്ക് കൊല്ലം മാറിയത് മണിക്കൂറുകള്‍ക്കുള്ളിലാണ്.

ക്ഷേത്രപരിസരത്തെ കാഴ്ചകള്‍ ഹൃദയഭേദകമാണ്. മരിച്ചവരുടെ ശരീരഭാഗങ്ങള്‍ എമ്പാടും ചിതറിക്കിടക്കുകയാണ്. ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലുമായിരുന്നു മിക്ക മൃതദേഹങ്ങളും.
ജെ.സി.ബി ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ ശരീരഭാഗങ്ങള്‍ പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ നീക്കുമ്പോഴും പലയിടത്തു നിന്നും നിലവിളി ഉയര്‍ന്നുണ്ടായിരുന്നു. അതിനാല്‍ പിന്നീട് ജെ.സി.ബി മാറ്റി രക്ഷാപ്രവര്‍ത്തകര്‍ കൈകൊണ്ട് തന്നെ അവശിഷ്ടങ്ങള്‍ നീക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവശിഷ്ടങ്ങള്‍ക്കിടയില്‍ പൊട്ടാത്ത വെടിക്കെട്ട് വസ്തുക്കള്‍ അവശേഷിക്കുന്നുണ്ടോ എന്ന ആശങ്കയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.

അപകടമുണ്ടായത് പുലര്‍ച്ചെയായതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് പലര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. വലിയ സ്‌ഫോടന ശബ്ദം കേട്ടെങ്കിലും ഇത്രവലിയ ദുരന്തമാണെന്ന് ആരും കരുതിയില്ല. നിമിഷങ്ങള്‍ക്കകം ക്ഷേത്ര പരിസരം യുദ്ധക്കളം പോലെയായി. എങ്ങും നിലവിളികള്‍ ഉയര്‍ന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് വൈദ്യുത ബന്ധം തകര്‍ന്നു. ഇരുട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അങ്ങോട്ട് കടന്നു ചെല്ലാന്‍ പോലും പലരും ഭയന്നു. ഫയര്‍ഫോഴ്‌സ് എത്തി വെള്ളം ഒഴിച്ച് തണുപ്പിച്ച ശേഷമാണ് ആളുകള്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിന് എത്താന്‍ കഴിഞ്ഞത്. പരിക്കേറ്റവരെ ആംബുലന്‍സുകള്‍ക്ക് പുറമെ സ്വകാര്യ ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് ആസ്പത്രിയിലെത്തിച്ചത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വന്ന് വീണ് പരിക്കേറ്റവരും നിരവധിയാണ്.

Top