ബ്ലാക്‌മെയില്‍ പണം തട്ടല്‍; നാരദ ഡയറകടര്‍ എയ്ഞ്ചല്‍ എബ്രഹാമിനെ കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: നാരദ ബ്ലാക്‌മെയില്‍ കേസില്‍ നാരദ ഡയറക്ടറും ഡല്‍ഹിയിലെ സ്വാകാര്യ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയുമായ പത്തനംതിട്ട സ്വദേശി എയ്ഞ്ചല്‍ എബ്രഹാമിനെ കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്തു. ഡല്‍ഹിയിലെത്തിയ പോലീസ് സംഘം ഇവരെ മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കൊല്‍ക്കത്തയില്‍ നാരദ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട ഗൂഢോലോചനയും ബ്ലാക്‌മെയിലിങിനെ കുറിച്ചുമാണ് ചോദ്യം ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ ഉപയോഗിച്ച് മാത്യുസാമുവല്‍ കോടികള്‍ തട്ടിയെന്ന പരാതിയാണ് കൊല്‍ക്കത്ത പോലീസ് അന്വേഷിക്കുന്നത്. ബിഹാറിലെ എംപിയും ഇത്തരത്തില്‍ മാത്യുസാമുവലിനെതിരെ പരാതി നല്‍കിയിരുന്നു. മാത്യുസാമുവലിന്റെ കോടികളുടെ സമ്പാദ്യത്തെ കുറിച്ച എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനം തിട്ട സ്വദേശിനിയായ എയ്ഞ്ചല്‍ സ്വാകാര്യ ആശുപത്രി ജോലി ഉപേക്ഷിച്ച് മാത്യുസാമുവലിന്റെ ടീം അംഗമായിതിനെ കുറിച്ചും പോലീസ് അന്വേഷിച്ചു. നേരത്തെ കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറിയെയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലും എയ്ഞ്ചല്‍ എബ്രാഹിമിന്റെ പേരും ഉയര്‍ന്നിരുന്നു. ഇവരുടെ സമ്പാദ്യത്തെ കുറിച്ചും പോലീസ് കേരള പോലീസും അന്വേഷണം നടത്തിയിരുന്നു. ഇവരുമായി അകന്നു കഴിയുന്ന ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

പ്രവാസിയായ ഭര്‍ത്താവുമായി ഇപ്പോള്‍ ഡല്‍ഹിയില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തകയായതെന്ന അവകാശവാദത്തെ കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തുന്ന കൊല്‍ക്കത്ത പോലീസ് ഇവരുടെ നാട്ടിലും ഇവരെ കുറിച്ച് വിശദമായി അന്വേഷിക്കും. ഈ യുവതിയെ ഉപയോഗിച്ച് നിരവധി പേരെ നാരദ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് കോടി തട്ടിയെന്നാണ് പോലീസിന് പ്രാഥമികമായി ലഭിച്ച വിവരം. ഇത് സംബന്ധിച്ച വിഡിയോ ഓഡിയോ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.

ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ്

Top