ന്യൂഡല്‍ഹി: ബീഹാര്‍ എംപിയെ ബ്ലാക്‌മെയില്‍ ചെയ്ത് അഞ്ച് കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ നാരദ ഓഫിസില്‍ പോലീസ് റെയ്ഡ്. ഡല്‍ഹി ഓഫിസില്‍ കൊല്‍ക്കത്ത പോലീസാണ് റെയ്ഡ് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കോടികള്‍ തട്ടിയെന്ന് പരാതി നിലനില്‍ക്കുന്നതിനിടയിലാണ് ഡല്‍ഹി ഓഫിസില്‍ പോലീസ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസം മാത്യുസാമുവല്‍ പണം ആവശ്യപ്പെടുന്ന വീഡിയോ കൊല്‍ക്കത്ത പോലീസിന് ലഭിച്ചിരുന്നു. ബിജെപി ഐടി സെല്‍പുറത്ത് വിട്ട ബിഹാറില മന്ത്രിമാരുടെ ഒളിക്യാറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് മാത്യുസാമുവലാണെന്ന് ഇതോടെ തെളിയുകയാണ്.
കേരളത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ മാത്യുസാമുവല്‍ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയത് പുറത്തായിരുന്നു. ഇടതുപക്ഷ മുഖം മൂടിയണിഞ്ഞ് കേരളത്തില്‍ വന്‍ബ്ലാക്‌മെയിലിങ്ങാണ് നാരദ നടത്തികൊണ്ടിരിക്കുന്നത്.
മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തായിരുന്നു. ഇടതു രാഷ്ടീയം നാരദയില്‍ ഉപയോഗിച്ച് ബുദ്ധീജിവി മറപിടിച്ചാണ് മാത്യുസാമുവല്‍ ബ്ലാക്‌മെയിലിങ് തുടര്‍ന്നിരുന്നത്.നാരദയുടെ മറ്റൊരു ജീവനക്കാരിയായ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് തട്ടിപ്പുകള്‍ക്ക് കൂട്ട്.