പരവൂരില്‍ വെടിക്കെട്ടിനുപയോഗിച്ചത് നിരോധിത രാസപദാര്‍ത്ഥം; പരിശോധനാ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍

 

കൊല്ലം: പരവൂര്‍ ക്ഷേത്രത്തിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത് നഗ്നമായ നിയമ ലംഘനമെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ കുറിച്ച് പരിശോധന നടത്തിയ വിദഗ്ദ സംഘത്തിന്‍േതാണ് ഈ കണ്ടെത്തല്‍.

കമ്പക്കെട്ടിന് ശബ്ദം കൂട്ടാനുപയോഗിക്കുന്ന പൊട്ടാസ്യം ക്‌ളേറേറ്റ് വെയിലേറ്റാല്‍ പോലും തീപിടിക്കുന്ന രാസവസ്തുവാണ്. ഇത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ വെടിക്കെട്ട് ലൈസന്‍സുകാര്‍ക്ക് അനുവാദമില്ല. കമ്പക്കെട്ട് നത്തുന്നതിന് ദൂരപരിധി പാലിക്കണമെന്ന നിയമം ലംഘിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പക്കെട്ടിനുപയോഗിക്കുന്ന ബാരലുകള്‍ മണ്ണില്‍ ശരിയായ രീതിയില്‍ കുഴിച്ചിട്ടിരുന്നില്ല. ബാരലിന്റെ പകുതിയോളം ഭാഗം മണ്ണില്‍ താഴ്ന്നു നില്‍ക്കണമെന്നാണ് വ്യവസ്ഥ. ബാരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും വേണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. ബാരലുകള്‍ ബന്ധിപ്പിക്കാതിരുന്നതിനാല്‍ തന്നെ അവ ചരിയുകയും വന്‍ ദുരന്തത്തിന് ഇടയാക്കുകയും ചെയ്തുവെന്നാണ് വിദഗ്ധ റിപ്പോര്‍ട്ട്.
നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വന്‍ തോതില്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സ്‌പ്ലോസീവ് ആക്ട് പൂര്‍ണമായും ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം വെടിക്കെട്ട് നടക്കുന്ന സ്ഥലവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തമ്മില്‍ 100 മീറ്റര്‍ ദൂരമുണ്ടായിരിക്കണം. എന്നാല്‍, ഇവിടെ അത് പാലിക്കപ്പെട്ടിരുന്നില്ല. തകര്‍ന്ന കെട്ടിടവും വെടിക്കെട്ട് നടന്ന സ്ഥലവും തമ്മില്‍ ഏതാനും മീറ്റര്‍ അകലം മാത്രമേ ഉള്ളു.

മാത്രമല്ല ബാരലുകള്‍ ഉപയോഗിച്ച രീതിയിലും പിഴവുണ്ടായി. ബാരലുകള്‍ പകുതിയോളം മണ്ണില്‍ കുഴിച്ചിടണമെന്നാണ് നിയമം. എന്നാല്‍, പരവൂരില്‍ അതും ലംഘിക്കപ്പെട്ടു. കുഴിച്ചിട്ട ബാരല്‍ ചെരിഞ്ഞിരുന്നു. ഇത്തരത്തില്‍ ചെരിഞ്ഞ ബാരലാണ് അപകടം ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top