തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കരാറുകാരന്‍ സുരേന്ദ്രന്‍ മരിച്ചു. അപകടത്തില്‍ സുരേന്ദ്രന്റെ ചെറുകുടലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
90 ശതമാനത്തിലേറെ പൊള്ളലേറ്റ സുരേന്ദ്രനെ കഴിഞ്ഞ ദിവസം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വ്‌ധേയമാക്കിയിരുന്നു. ഇന്ന് മൂന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് രാവിലെ കഴക്കൂട്ടം സ്വദേശിയായ സത്യന്‍ എന്നയാളും മരിച്ചിരുന്നു. ഇതോടെ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ 111ആയി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക