വെടിക്കെട്ടപകടം: കളക്ടറുടെ പരസ്യ പ്രസ്താവനക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ക്ക് വിമര്‍ശനം

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് കൊല്ലം ജില്ലാ കലക്ടര്‍ നടത്തിയ പരസ്യ പ്രസ്താവനയെ മന്ത്രിസഭാ യോഗം വിമര്‍ശിച്ചു. കലക്ടറുടെ പരസ്യ പ്രസ്താവനകളില്‍ മന്ത്രിസഭ അതൃപ്തിയും രേഖപ്പെടുത്തി. വെടിക്കെട്ടപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍ റവന്യുമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യവെയാണ് കലക്ടര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

അതേസമയം, ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ പരസ്യ പ്രസ്താവനയില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്കും അമര്‍ഷം. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കമ്മീഷണറെ കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോള്‍ മുതലാക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിന്റെ അതൃപ്തി ആഭ്യന്തരവകുപ്പിനെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ രംഗത്തെത്തിയിരുന്നു. വെടിക്കെട്ടിന് വാക്കാല്‍ അനുമതികിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞെന്ന വാദം അംഗീകരിച്ച പൊലീസ് നടപടി അപക്വമാണ്. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും വെടിക്കെട്ട് തടഞ്ഞില്ലെന്നും കലക്ടര്‍ ആരോപിച്ചിരുന്നു.

Top