കൊല്ലത്തെ വെടിക്കെട്ട് ദുരന്തം; പാക്കിസ്ഥാന്‍ അനുശോചിച്ചു

ന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പാകിസ്താന്‍ അനുശോചനം രേഖപ്പെടുത്തി. വെടിക്കെട്ട് ദുരന്തത്തില്‍ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളില്‍ ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തുന്നതായി പാക്കിസ്താന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പരിക്കേറ്റവര്‍ ഏത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കമ്പക്കെട്ട് മത്സരത്തിനിടെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 107 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നോറോളം പേര്‍ ചികിത്സയിലാണ്. മറ്റ് വിദേശ രാജ്യങ്ങളും ഇന്ത്യയെ ദു:ഖം രേഖപ്പെടുത്തി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top