ഞാന്‍ മരിക്കുമ്പോള്‍ ലൈസന്‍സ് എന്റെ ചിതയിലേക്ക് ഇടണം’; വെടിക്കെട്ടാശാന്‍ സുരേന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ

കഴക്കൂട്ടം : പരവൂരിലെ വെടിക്കെട്ടപകടത്തിലെ പ്രധാന പ്രതിയും വെടിക്കെട്ടാശാനുമായ സുരേന്ദ്രന്‍ കരിമരുന്ന് ബിസിനസിനോട് മടുപ്പിലായിരുന്നെന്ന് സുഹൃത്തുക്കള്‍. തന്റെ കാലശേഷം മകള്‍ ഈ പണിയുമായി മുന്നോട്ട പോകാന്‍ സുരേന്ദ്രന്‍ ആഗ്രഹിച്ചിരുന്നില്ല.

‘ഞാന്‍ മരിക്കുമ്പോള്‍ പടക്കവില്‍പനയ്ക്കും മറ്റുമുള്ള ലൈസന്‍സ് എന്റെ ചിതയിലേക്ക് ഇടണം. എന്റെ മക്കളെ പടക്കനിര്‍മാണവുമായി ബന്ധപ്പെടുത്താന്‍ എനിക്ക് ഇഷ്ടമല്ല.” – പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന കഴക്കൂട്ടം സുരേന്ദ്രന്‍ ആറു മാസം ുമ്പ് സുഹൃത്തുക്കളോട് ഇങ്ങനെ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴക്കൂട്ടം അര്‍ജുനന്‍ ആശാന്റെ ശിഷ്യന്‍മാരില്‍ ഒരാളാണു കഴക്കൂട്ടം സുരേന്ദ്രന്‍. ആശാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കഴക്കൂട്ടം തെക്കേമുക്ക് ശാന്തിനിവാസില്‍ സുരേന്ദ്രന്‍ മുപ്പതു വര്‍ഷം മുമ്പാണ് കഴക്കൂട്ടത്തു പടക്കക്കട തുടങ്ങിയത്. കുറെക്കാലം കച്ചവടം നടത്തിയശേഷം ഗള്‍ഫില്‍ പോയി തിരികെ വന്നിട്ടാണ് കഴക്കൂട്ടത്ത് മഹാദേവ ബില്‍ഡിങ് എന്ന കെട്ടിടം നിര്‍മിച്ചു പടക്കനിര്‍മാണ ലൈസന്‍സും പടക്കവില്‍പന ലൈസന്‍സും നേടി.

ഇപ്പോള്‍ പടക്കനിര്‍മാണത്തിനുള്ള ലൈസന്‍സ് മകന്‍ ഉമേഷിന്റെ പേരിലും പടക്കവില്‍പനയ്ക്കുള്ള ലൈസന്‍സ് മകള്‍ തുഷാരയുടെ പേരിലുമാണ്. ഉത്സവങ്ങള്‍ക്കും മറ്റുമുള്ള മാലപ്പടക്കങ്ങളാണു കൂടുതലും വില്‍പന നടത്തുന്നത്. അടുത്തകാലത്തായി വളരെ ചെറിയ വെടിക്കെട്ടുകള്‍ക്കു മാത്രം കരാറെടുക്കുന്ന സുരേന്ദ്രന്‍ തന്റെ ആശാന്റെ ആഗ്രഹപ്രകാരമാണ് പുറ്റിങ്ങലില്‍ വലിയ വെടിക്കെട്ടിനു കരാറെടുത്തത്.

പതിനഞ്ചു വര്‍ഷം മുമ്പു പടക്കം നിര്‍മിക്കുമ്പോള്‍ കയ്യിലിരുന്നു പൊട്ടിയതിനെത്തുടര്‍ന്ന് മൂത്തമകന്‍ ഉമേഷിന്റെ ഇടത്തേ കൈപ്പത്തി പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്നു പടക്കനിര്‍മാണത്തില്‍നിന്നു മാറ്റിനിര്‍ത്താനായി കഴക്കൂട്ടത്തു ബേക്കറി ഇട്ടുകൊടുത്തിരുന്നു. ബേക്കറി നഷ്ടത്തിലായതിനെത്തുടര്‍ന്നു പൂട്ടി.

അതിനുശേഷമാണ് ഉമേഷ് വീണ്ടും പടക്കനിര്‍മാണത്തിലേക്കു വരുന്നത്. പിന്നീടു മറ്റൊരു മകന്‍ ദീപുവിനെ ഗള്‍ഫിലേക്ക് അയച്ചു. അടുത്തകാലത്താണ് ദീപു ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയത്. വെടിക്കെട്ടില്‍ അച്ഛനെയും സഹോദരന്‍ ഉമേഷിനെയും സഹായിക്കാന്‍ പോയ ദീപുവിനും പരുക്കേറ്റു.

Top