![](https://dailyindianherald.com/wp-content/uploads/2016/04/BRE-KOLLM.png)
കൊല്ലം: ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച വെടിക്കെട്ട് നടന്നത് പ്രദേശിക രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ. ക്ഷേത്ര ഭാരവാഹികളെ പിണക്കാതിരിക്കാനാന്‍ രാഷ്ടീയ നേതൃത്വം പിന്തുണ നല്‍കുകയായിരുന്നു. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കൊല്ലത്ത് നടന്നത്. പതിനായിരകണക്കിന് ഭക്തരെത്തിയ സ്ഥലത്ത് ശക്തമായ സ്‌ഫോടനമാണ് ഉണ്ടായത്.
വെടിക്കെട്ടിന് അനുമതി നല്‍കിയട്ടില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ വെടിക്കെട്ടുമായി മുന്നോട്ട് പോവുകയായിരുന്നു. ഇന്നലെ നടന്ന യോഗത്തിലും വെടിക്കെട്ട് നടത്തരുതെന്ന ആവശ്യം കളക്ടര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആരും അത് അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഉല്‍സവം മുടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും താല്‍പ്പര്യപ്പെടാതെ വന്നതോടെ കളക്ടറുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ലാതെയായി. അങ്ങനെ മുന്നറിയിപ്പ് അവഗണിച്ച് ക്ഷണിച്ചു വരുത്തിയതാണ് ഈ ദുരന്തം. എതിര്‍പ്പ് ശക്തമായതോടെ കളക്ടര്‍ വെടിക്കെട്ടിന് താല്‍ക്കാലിക അനുമതി നല്‍കുകയായിരുന്നു.
സാധാരണ മത്സര വെടിക്കെട്ടാണ് ഇവിടെ നടക്കാറ്. അതിന് തീവ്രത കൂടും. മത്സരിക്കാന്‍ ആളുകള്‍ ശ്രമിക്കും. ഒരു വിഭാഗം നാട്ടുകാര്‍ തന്നെ ഇതിനെ എതിര്‍ത്തു. ഇതോടെ ജില്ലാ ഭരണകൂടത്തിന് പരാതി കിട്ടി. ഈ പരാതി പരിശോധിച്ചാണ് വെടിക്കെട്ടില്‍ കളക്ടര്‍ നിലപാട് എടുത്തത്. എന്നാല്‍ വെടിക്കെട്ട് കൂടിയേ തീരൂവെന്ന് ദേവസം നിലപാട് എടുത്തു. ഇതോടെ ക്ഷേത്രാചാര പ്രകാരമുള്ള ചെറിയ വെടിക്കെട്ടിനാണ് അനുമതി നല്‍കിയത്. പക്ഷേ മത്സരത്തിനായി കൊണ്ടുവന്ന വലിയൊരു വെടിക്കെട്ട് ശേഖരം അവിടെയുണ്ടായിരുന്നു. ഇത് തന്നെയാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അനധികൃതമായ വെടിമരുന്ന് ശേഖരത്തിന്റെ സാധ്യത തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.