
കൊല്ലം: പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16കാരിയാണു മരിച്ചത്. മൃതദേഹം ബന്ധുവീടിനു സമീപത്തെ വനത്തിലാണ് കണ്ടെത്തിയത്.
പോക്‌സോ കേസിലെ അതിജീവിതയാണ് പെണ്‍കുട്ടി. മാര്‍ച്ച് അഞ്ചിന് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഓയൂരില്‍ യുവാവിന്‍റെ വീട്ടില്‍ നിന്നു പെണ്‍കുട്ടിയെ കണ്ടെത്തി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതിനാല്‍ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ശാരീരിക പരിശോധനയ്ക്കു ശേഷം പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു.
ഇന്ന് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ കുറച്ചു സമയത്തിനുശേഷം കാണാതാകുകയായിരുന്നു. പിന്നാലെ സമീപമുള്ള വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.