തട്ടുകടയുടെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് കൊല്ലത്ത് രണ്ടു മാധ്യമ പ്രവർത്തകരെ നാലംഗ സംഘം മർദ്ദിച്ചു, രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയും നാലംഗ സംഘം മർദ്ദിക്കുകയായിരുന്നു.

കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.  ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലിയുമായി ബന്ധപ്പെട്ട് പുറത്തുപോയി തിരികെ മടങ്ങുന്നതിനിടെ പ്രദേശത്തെ ഒരു റോഡിന്റെ ചിത്രം സുധീർ പകർത്തിയിരുന്നു.

ഈ റോഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയതെന്ന് സംശയിച്ച് പിന്തുടർന്നെത്തിയ നാലംഗ സംഘം അനിലിനെയും സുധീറിനെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.

Top