പരവൂരിൽ യുവതി ഒരു വയസുകാരനായ മകനൊപ്പം ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം:  പരവൂരിൽ ഒല്ലാൽ ലെവൽ ക്രോസിന് സമീപം യുവതി ഒരു വയസുകാരനായ മകനൊപ്പം ട്രെയിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കി. ഒഴുകുംപാറ സ്വദേശി ശ്രീലക്ഷ്മി, മകൻ ആരവ് എന്നിവരാണ് മരിച്ചത്.

എതാനും മാസങ്ങൾക്ക് മുമ്പാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ് ​ഗ്രിന്റോ വിദേശത്തേയ്ക്ക് പോയത്. പ്രസവത്തിന് പിന്നാലെ ​ ശ്രീലക്ഷ്മിക്ക് വിഷാദ രോഗമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.  ഇതാണോ മരണ കാരണമെന്ന് അന്വേഷിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച വൈകിട്ട് നാലരയ്ക്കാണ്  സംഭവം. ഒല്ലാൽ ലെവൽക്രോസിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടത്.

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസിന് മുന്നിലേക്ക് ഒരു വയസുകാരനായ മകനുമായി ശ്രീലക്ഷ്മി എടുത്തു ചാടുകയായിരുന്നു. അപകടമുണ്ടായ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി പോലീസിനെ വിവരം അറിയിച്ചു.

മടവൂർ സ്വദേശി ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇയാൾ  വിദേശത്തേക്ക് പോയത്. പരവൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Top