കൊല്ലം: സീരിയന്‍ മോഹം നല്‍കി പിതിനാറുവയസുകാരിയെ കെണിയില്‍ പെടുത്തിയാണ് പെണ്‍വാണിഭ സംഘം കുട്ടിയെ പലര്‍ക്കും കാഴ്ച്ചവച്ചത്. പരവൂര്‍ കലയ്ക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പെട്ട ആറംഗ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സീരിയല്‍ നടിയാക്കാമെന്ന വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അന്ന് പൊലീസ് പിടികൂടിയത്. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിക്ക് അന്ന് പ്രായം വെറും 16 വയസ്സ് മാത്രാമായിരുന്നു. പരവൂര്‍ കലയ്ക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പെണ്‍വാണിഭ കേസില്‍ ആറ് പ്രതികള്‍ക്കും ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ ഡോക്ടര്‍ റേ തിലക്കിന് 7 വര്‍ഷം തടവ് ശിക്ഷയും നാല്‍പത്തിയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ട് മൂന്ന് പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തിന് പുറമേ 35000 രൂപ പിഴയും മറ്റ് പ്രതികള്‍ക്ക് 25000 രൂപയുമാണ് പിഴ വിധിച്ചിരിക്കുന്നത്.
സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് മല്ലപ്പള്ളി സ്വദേശിനിയായ മഞ്ചു, ഈരാറ്റുപേട്ട സ്വദേശിനി റീന ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തേയും കബളിപ്പിച്ചത്. നേരത്തെ തന്നെ അച്ഛന്‍ ഉപേക്ഷിച്ച് പോയതിനാല്‍ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബം ഇവരുടെ മോഹന വാഗ്ദാനങ്ങളില്‍ വീഴുകയായിരുന്നു. ഡോക്ടര്‍ റേ തിലകിന്റെ ഭാര്യയും പരവൂറില്‍ നേരത്തെ ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്നു
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.ഇവരില്‍ ഒരാള്‍ പിന്നീട് മരണമടയുകയും ചെയ്തു. പരവൂര്‍ കടയ്ക്കോട് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ റേ തിലക്,കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി റീനാ ജോര്‍ജ്, പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മഞ്ജു,കൊട്ടിയം തഴുത്തുല സ്വദേശി ബിനു കൊട്ടിയം സ്വദേശി ഷാജഹാന്‍, വെമ്പായം സ്വദേശിനി സരള എന്നിവരെയാണ് കേസിലെ പ്രതികളായ് നേരത്തെ തന്നെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.ഇവരുടെ ശിക്ഷാവിധിയാണ് ഇന്ന് കോടതി പുറപ്പെടുവിച്ചത്.
അതേ സമയം ഡോക്ടര്‍ റേതലകിന്റെ ക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് സംഘത്തെ അന്ന് പൊലീസ് പിടികൂടിയത്. സംഘത്തിലെ വനിതാ അംഗങ്ങളായ മഞ്ചുവും റീനയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചതിന് ശേഷമാണ് ഡോക്ടര്‍ക്ക് വേണ്ടി ഇവിടെ എത്തിച്ചത്. കലയ്ക്കോട് ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിലാണ് സംശയം തോന്നാതിരിക്കാനായി പെണ്‍കുട്ടിയെ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചത്.ഇവിടെ താമസിപ്പിച്ച് മൂന്ന് ദിവസത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.രാത്രിയില്‍ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സില്‍ പതിവില്ലാത്ത ഒച്ചയും ആളനക്കുവും പിന്നെ മൂന്ന് ദിവസത്തോളമായി അസ്വഭാവികതയും തോന്നിയതാണ് നാട്ടുകാരെ കാര്യം അന്വേഷിക്കുന്നതിന് പ്രേരിപ്പിച്ചത്.
അനാശാസ്യ നിരോധിത നിയമം 3,5 (റ) (ശ) എന്നിവയായാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ ജാമ്യത്തിലായിരു്നന പ്രതിയെ പിന്നീട് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.കേസിന്റെ പല ഘട്ടങ്ങളിലും പെണ്‍കുട്ടി കോടതിയില്‍ നേരിട്ട് എത്തിയിരുന്നു. ഇപ്പോള്‍ വിവാഹിതയായ പെണ്‍കുട്ടി തിരുവനന്തപുരത്താണ് ഭര്‍ത്താവിനൊപ്പം സ്ഥിരതാമസമാക്കിയിരിക്കുന്നത്.