ആഘാതം കിലോമീറ്ററുകള്‍ക്കപ്പുറം വരെ; ശരീരാവയങ്ങള്‍ വേര്‍പ്പെട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍

 

കൊല്ലം:തൊണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട് അപകടത്തിന്റെ വ്യാപ്ത് വര്‍ദ്ധിപ്പിച്ചത്. കുറഞ്ഞ സ്ഥലത് പതിനായിരത്തോളം പേര്‍ തിങ്ങിക്കൂടിയത്. ഇത്രയും ചെറയി മേഖലയില്‍ വെടിക്കെട്ട് നടത്തുന്നത് ഞെട്ടിക്കുന്നതാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹറ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു കിലോമീറ്റര്‍ അകലത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായാണ് റിപ്പോര്‍ട്ടുകള്‍. ഒരു കിലോമീറ്റര്‍ അകലെവരെ തീ പടര്‍ന്നു. ഇത്രയും ദൂരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വരെ കത്തി നശിച്ചു. പൊട്ടിത്തെറിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നര കിലോമീറ്റര്‍ ദൂരേയ്ക്ക് വരെ വന്നുവീണ് ആള്‍ക്കാര്‍ക്ക് പരിക്കുണ്ടായി. അകലെയുള്ള വീടുകള്‍ക്ക് പോലും നാശനഷ്ടമുണ്ടാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ഫോടനത്തോടെ വൈദ്യൂതിബന്ധവും ഇല്ലാതായി. കൂരിരുട്ടില്‍ സംഭവ സ്ഥലത്തേക്ക് ചെല്ലാന്‍ പോലും എല്ലാവരും ഭയന്നു. ഒടുവില്‍ അഗ്‌നിശമന വിഭാഗം എത്തി സ്ഥലം വെള്ളം ഒഴിപ്പിച്ച് തണുപ്പിച്ച ശേഷമാണ് അവിടേയ്ക്ക് ആള്‍ക്കാര്‍ പ്രവേശിക്കാന്‍ പോലും കഴിഞ്ഞത്. പരിക്കേറ്റവരെ 20 ആംബുലന്‍സുകളിലായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കിയെടുക്കാന്‍ ഏറെ സമയമെടുത്തു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പോലും സ്വകാര്യ ബസുകളിലും വാഹനങ്ങളിലുമായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ എല്ലാ അഗ്‌നി ശമന സേനാ യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ജനക്കൂട്ടം തിങ്ങി നിറഞ്ഞ ഭൂമിയില്‍ സ്‌ഫോടനത്തില്‍ ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലുമായിരുന്നു മൃതദേഹങ്ങള്‍. ചിലതില്‍ തലയും ഉടലും വേര്‍പെട്ടിരുന്നു. ഒരു കാല്‍ അര കിലോമീറ്റര്‍ അകലത്ത് നിന്നും കണ്ടെത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പാളികള്‍ വീണ കയ്യൊടിഞ്ഞവരും കാലൊടിഞ്ഞവരും തല തകര്‍ന്നവരും അനേകരാണ്. വന്‍ ദുരന്തമുണ്ടാക്കിയ സ്‌ഫോടനം നടന്നത് ആള്‍ക്കാര്‍ തിങ്ങി നിന്ന സ്ഥലത്ത് ആയിരുന്നു. സ്‌ഫോടനവും അഗ്‌നിഗോളവും വിഴുങ്ങുമ്പോള്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ആയിരങ്ങള്‍ ഇവിടെ തിങ്ങി നിറഞ്ഞിരുന്നു.

വെടിക്കെട്ട് തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു അപകടം. രാത്രി 11.45 ന് വെടിക്കെട്ട് തുടങ്ങി. മൂന്ന് മണി വരെ എല്ലാം ശരിയായി കലാശിച്ചു. എന്നാല്‍ അവസാന ഘട്ടത്തില്‍ കാര്യമായി ഉയരാതിരുന്ന ഒരു അമിട്ടില്‍ നിന്നും വീണ തീപ്പൊരി കമ്പക്കെട്ട് സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു. കമ്പപ്പുര ഉഗ്ര സ്‌ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് സമീപം ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഓഫീസ് പൂര്‍ണ്ണമായും തകരുകയായിരുന്നു.

അമിട്ടുകള്‍ കൊണ്ടുവന്നിരുന്ന ഓട്ടോറിക്ഷയും അപകടത്തില്‍പെട്ടു. കോണ്‍ക്രീറ്റ് ചെയ്ത് ഏറെ സുരക്ഷിതമായ കെട്ടിടത്തിലാണ് കമ്പക്കെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. എങ്കിലും കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. അപകടം ഉണ്ടാക്കിയ കാര്യമായി പൊങ്ങാതെ കമ്പപ്പുരയ്ക്ക് അകത്തേക്ക് പോകുകയായിരുന്നെന്നും വിവരമുണട്്. വെടിക്കെട്ട് പെട്ടെന്ന് തീര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അവസാന ഘട്ട അമിട്ടുകള്‍ കൊണ്ടുവന്നത്.

Top