ന്യൂഡല്‍ഹി: പരവൂര്‍ ക്ഷേത്രോത്സവത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെ വര്‍ഗീയ മുതലെടുപ്പിനായി ഉപയോഗിച്ച സംഘപരിവാരം മാപ്പപേക്ഷയുമായി രംഗത്ത്. അപകടത്തിന് പിന്നില്‍ സിപിഎമ്മും മുസ്ലീംകളുമാണെന്ന് ട്വീറ്റ് ചെയ്തവര്‍ തന്നെയാണ് പുതയി പേരില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലം ദുരന്തവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളില്‍ ഖേദപ്രകടനവുമായി ഓം ഹിന്ദു ക്രാന്തി ആര്‍.എസ്.എസ് (@jaikrishnashree)എന്ന ട്വിറ്റര്‍ അക്കൗണ്ട്. കൊല്ലം ദുരന്തവുമായി ബന്ധപ്പെട്ടു നടത്തിയ ട്വീറ്റില്‍ പശ്ചാത്താപമുണ്ടെന്നും അത് തനിക്കു സംഭവിച്ച അബദ്ധമായിരുന്നുവെന്നുമാണ് പുതിയ ട്വീറ്റ്. വെബില്‍ നിന്നും ലഭിച്ച ലേഖനത്തിലെ തെറ്റായ വിവരം അശ്രദ്ധമായി ട്വീറ്റു ചെയ്യുകയായിരുന്നു എന്നാണ് വിശദീകരണം.
കൊല്ലം ദുരന്തം സ്ഫോടനമാണെന്നും ഇതിനു പിന്നില്‍ സി.പി.ഐ.എമ്മും മുസ്‌ലീങ്ങളുമാണെന്നാണ് ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ഈ അക്കൗണ്ട് ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.
എന്നാലിപ്പോള്‍ ഓം ഹിന്ദു ക്രാന്തി ആര്‍.എസ്.എസ് എന്ന പേരുമാറ്റി ശംഖനാദ് (@ഷമശസൃശവെിമവെൃലല) എന്ന പേരിലാണ് ഈ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
twete പുതിയ അക്കൗണ്ടില്‍ കൊല്ലം ദുരന്തവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റാണ് പ്രധാനമായും ഉള്ളത്.
‘കൊല്ലം ദുരന്തവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്ഷമചോദിക്കുന്നു. എന്റെ ട്വീറ്റിന്റെ ഗൗരവം മനസിലാക്കാത്തത് എന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ്. ഞാന്‍ ക്ഷമചോദിക്കുന്നു.’കൊല്ലം ദുരന്തവുമായി ബന്ധപ്പെട്ട എന്റെ ട്വീറ്റില്‍ ക്ഷമ ചോദിക്കുന്നു. അത് തീര്‍ത്തും തെറ്റുദ്ധാരണ പരത്തുന്നതായിരുന്നു. എന്റെ അശ്രദ്ധും അവഗണയ്ക്കും മാപ്പു ചോദിക്കുന്നു.”ഒരു പാര്‍ട്ടിയ്ക്കും മതത്തിനും എതിരെ ലക്ഷ്യമിട്ടതായിരുന്നില്ല എന്റെ ട്വീറ്റ്. എന്റെ അശ്രദ്ധകാരണം സംഭവിച്ച ഒരു തെറ്റിദ്ധാരണയായിരുന്നു അത്. അതിന് ഞാന്‍ മാപ്പു ചോദിക്കുന്നു.’
‘ നെറ്റു കണക്ഷന്‍ നഷ്ടപ്പെട്ടതിനാല്‍ എനിക്ക് കൊല്ലവുമായി ബന്ധപ്പെട്ട എന്റെ ട്വീറ്റ് തിരുത്താന്‍ കഴിഞ്ഞില്ല. അതില്‍ ഖേദമുണ്ട്.”ടി.വി മാധ്യമ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ കണ്ടപ്പോഴാണ് കൊല്ലം ദുരന്തത്തെക്കുറിച്ച് ശരിയായ ധാരണ ലഭിച്ചത്.’
‘ആദരണീയരായ മുസ്‌ലിം സമുദായത്തോട് ഞാന്‍ ഹൃദയം തുറന്ന് ക്ഷമ ചോദിക്കുന്നു. കൊല്ലംദുരന്തവുമായി ബന്ധപ്പെട്ട എന്റെ തെറ്റായ ട്വീറ്റിന്.’ എന്നിങ്ങനെ സംഭവത്തില്‍ ഖേദം പ്രകടപിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ ഒരു നിരതന്നെയുണ്ട് ഈ അക്കൗണ്ടില്‍.
ഓം ഹിന്ദു ക്രാന്തി ആര്‍.എസ്.എസിലെ ‘ഇത് ഗൂഢാചോനയാണ്. സി.പി.ഐ.എം നിറഞ്ഞ കേരളത്തിലെ ദേവസ്വം ബോര്‍ഡാണ് ഇതിന് ഉത്തരവാദികള്‍. തീവ്രവാദ പശ്ചാത്തലമുള്ള അജ്ഞാതര്‍ക്ക് കരാര്‍ നല്‍കുകയാണ് ഇവര്‍ ചെയ്തത്’ എന്ന ട്വീറ്റാണ് വിവാദമായത്. ഇത് വാര്‍ത്തയായതോടെ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും മോശമായി ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ് ഈ അക്കൗണ്ടെന്നുള്ള തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ 2013 നവംബര്‍ 18 മുതല്‍ ട്വിറ്ററിലുള്ള ഈ അക്കൗണ്ടിന് 2,195 ഫോളോവേഴ്‌സ് ഉണ്ടെന്നതിന്റെയും മുതിര്‍ന്ന ബി.ജെ.പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള പല പ്രമുഖരും ഈ അക്കൗണ്ടിനെ ടാഗ് ചെയ്ത് കൊണ്ട് മുന്‍പ് ട്വീറ്റ് ചെയ്തതിന്റെയും തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ ഈ വാദങ്ങളെ ഖണ്ഡിച്ചിരുന്നു.