വെട്ടിക്കെട്ടപകടത്തില്‍ പോലീസിനെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നാടകം; അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം

 

കൊല്ലം: പരവൂരിലെ വെടിക്കെട്ട് അപകടത്തില്‍ പോലിസിന്റെ മുഖം രക്ഷിക്കാന്‍ ക്രൈബ്രാഞ്ചിന്റെ കളളക്കളി. കടുത്ത നിയമ ലംഘനത്തിന് കേരള പോലീസ് കൂട്ടുനിന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മറവില്‍ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നത്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭാരവാഹികളുടെ മൊഴി എന്ന നിലയില്‍ നടത്തിയ വെളിപ്പെടുത്തലുകളൊക്കെ സേനയെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ്. കലക്ടറുടെ നിരോധ ഉത്തരവ് മറികടന്ന് മത്സരക്കമ്പത്തിന് ഒത്താശ ചെയ്ത പൊലീസിനെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരോധ ഉത്തരവ് നല്‍കിയ കലക്ടറുടെയും എ.ഡി.എമ്മിന്റെയും മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടും ആ ഉത്തരവ് നടപ്പാക്കാത്ത പൊലീസ് കമീഷണറെയടക്കം ചോദ്യംചെയ്യാന്‍ ഇനിയും ക്രൈംബ്രാഞ്ച് തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അനുമതി നല്‍കാന്‍ പൊലീസിനുമേലുണ്ടായ രാഷ്ട്രീയ ഇടപെടല്‍ പുറത്തുവരുമെന്ന് ഭയന്നാണ് ആഭ്യന്തര വകുപ്പിലെ ചിലര്‍ പൊലീസിന് അനുകൂല മൊഴി പുറത്തുവരാന്‍ ഇടപെട്ടതത്രെ.
പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും തെറ്റിദ്ധരിപ്പിച്ചാണ് മത്സരക്കമ്പം നടത്തിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ മൊഴിനല്‍കിയെന്നായിരുന്നു ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തിയത്.

മത്സരക്കമ്പം വിലക്കി എ.ഡി.എം രേഖാമൂലം നല്‍കിയ ഉത്തരവ് മറികടന്ന് അദ്ദേഹംതന്നെ പിന്നീട് ക്ഷേത്ര ഭാരവാഹികള്‍ക്ക് ഫോണിലൂടെ വാക്കാല്‍ അനുമതി നല്‍കിയെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായാണ് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരം.ഉത്തരവ് നടപ്പാക്കാത്ത സേനക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ കലക്ടറെയും എ.ഡി.എമ്മിനെയും ഒറ്റപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതുവരെ നടന്ന എല്ലാ പ്രാഥമീക അന്വേഷണങ്ങളിലും പോലീസിനെ യാണ് മുഖ്യപ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് അത് കൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ തള്ളികളയണമെന്നാണ് ആവശ്യം.

Top