ഇറച്ചിക്കട ലേലത്തെച്ചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കൊലപ്പെട്ടത് കാപ്പാ കേസിലെ പ്രതി

കൊല്ലം: കൊല്ലത്ത് ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു. പുനലൂർ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പോലീസിൽ കീഴടങ്ങി.

ശനിയാഴ്ച രാത്രി 11 കുന്നിക്കോട് പോലീസ് സ്റ്റേഷന് സമീപമാണ് റിയാസിനെ ഷിഹാബ് കുത്തിയത്. ഇരുവരും തമ്മിൽ ദീർഘനാളായി തർക്കമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിയാസിനെതിരെ മുൻപ് ഷിഹാബ് പോലീസിൽ പരാതി നൽകുകയും തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാപ്പാ കേസിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട റിയാസ്. രാത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്നു ഷിഹാബിനെ റിയാസ് കുത്തുകയായിരുന്നു. റിയാസിൻറെ വയറ്റിൽ പത്തിലധികം തവണ ഷിഹാബ് കുത്തി.

ചോര വാർന്ന് റോഡിൽ കിടന്ന റിയാസിനെ നാട്ടുകാരും പോലീസും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

 

Top