ന്യൂഡല്‍ഹി: കൊല്ലത്തെ ദുരന്ത സ്ഥലത്ത് ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അതിദാരുണ സംഭവമാണിതെന്നും പ്രധാനമന്ത്രി കുറിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയോട് ഉടന്‍ സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് സംസാരിച്ചു. പരിക്കേറ്റവരെ ഹെലികോപ്ടറില്‍ വിദഗ്ധ ചികില്‍സയ്ക്ക് ആശുപത്രികളിലെത്തിക്കാന്‍ തീരുമാനിച്ചുണ്ട്. വാക്കുകള്‍ക്ക് അതീതമായ ഹൃദയ ഭേദകമായ ദുരന്തമാണ് ഉണ്ടായതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ കുറിച്ചും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനെ കുറച്ചുമാണ് താന്‍ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു.
ദുരന്തത്തിന്റെ വിശദമായ വിലയിരുത്തലിനായാണ് മോദി എത്തുക. ഇന്ന് തന്നെ എത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അമിത് ഷാ എത്തിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ല പരിപാടിയും റദ്ദാക്കി. അമിത് ഷായും കൊല്ലത്ത് എത്തുമെന്നാണ് സൂചന.