കലഞ്ഞൂരിനെ ചുവപ്പണിയിച്ച് ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം

കലഞ്ഞൂർ: കലഞ്ഞൂരിലെ എൽഡിഎഫ് പ്രവർത്തകരെയും നാട്ടുകാരെയും ആവേശത്തിലാക്കി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം. ഏനാദിമംഗലത്തെ സ്വീകരണ പര്യടനത്തിനിടയിൽ മരുതിമൂട് പളളി സന്ദർശിച്ച ശേഷം വൈകുന്നേരത്തോടെയാണ് സ്ഥാനാർത്ഥി കലഞ്ഞൂർ മേഖലയിൽ എത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വി പുഷ്പവല്ലി ടീച്ചർ,മേഖലാ കമ്മിറ്റി സെക്രട്ടറി എസ് രാജേഷ്, മേഖല കമ്മിറ്റി പ്രസിഡൻ്റ് റ്റി. തുളസീധരൻ, എം.മനോജ് കുമാർ, സി കെ അശോകൻ, എസ് രഘു, എ കെ നാസർ, കെ ജി രാമചന്ദ്രൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി മണിയമ്മ, സാധ രാജൻ, എസ് രഘു, എ കെ നാസർ, കെ.ജി രാമചന്ദ്രൻ പിള്ള, സിബി ഐസക് തുടങ്ങിയവർ സ്ഥാനാർത്ഥിയെ മാലയണിയിച്ച് സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പറയംകോടെത്തിയ ജനീഷിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ കലഞ്ഞൂർ മേഖലയിൽ എത്തിയപ്പോൾ അമ്മമാരും തൊഴിലാളികളും ഉൾപ്പെടെ നിരവധിയാളുകളായിരുന്നു അവിടെ കാത്തു നിന്നത്. വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിയെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചാണ് പ്രായമായ അമ്മമാർ യാത്രയാക്കിയത്.

വിവിധയിടങ്ങളിൽ സ്വീകരണത്തിന് എത്തിയ സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കാൻ കുട്ടികളും യുവതി -യുവാക്കളും തിരക്കുകൂട്ടുകയായിരുന്നു. അവശതകൾ മറന്നു കൊണ്ട് പ്രായമായവർ വരെയാണ് സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കാനായി സ്വീകരണ വേദിയിലേക്ക് ഒഴുകിയെത്തിയത്. പ്രചരണ അകമ്പടിയായി ചെങ്കൊടിയേന്തിയ യുവാക്കൾ ബൈക്കുകളിൽ എത്തിയപ്പോൾ കലഞ്ഞൂർ ചെങ്കടലായി മാറി.

കല്ലറയത്ത്, കൊട്ടന്തറ, ഇടിഞ്ഞകുഴി, പെരുന്താളൂർ, ഇടത്തറ വഴി കലഞ്ഞൂർ ജംഗ്ഷനിൽ എത്തിയപ്പോൾ വൻ ജനാവലിയാണ് അവിടെ കാത്തുനിന്നത്. ഗ്രാമീണ റോഡുകളിൽ ആവേശം വിതറിയുള്ള പര്യടനയാത്ര കാണുവാൻ റോഡിൻ്റെ ഇരുവശവും നിരവധിയാളുകളാണ് നിലയുറപ്പിച്ചത്. തന്നെ കാണുവാൻ കാത്തുനിന്നവരോട് വിശേഷങ്ങൾ തിരക്കിയും വോട്ടഭ്യർത്ഥിച്ചുമാണ് സ്ഥാനാർത്ഥി അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചത്.

മണക്കാട്ടുപുഴ, കുറ്റുമൺ, ചിറവയൽ പ്രദേശത്തെ സ്വീകരണം ഏറ്റുവാങ്ങിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം കാഞ്ഞിരമുകളിലാണ് സമാപിച്ചത്. വിവിധയിടങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, കോന്നിയൂർ പി.കെ, രജേഷ്ആക്ലേത്ത് ,കെ.എസ് സുരേശൻ, മങ്ങാട് സുരേന്ദ്രൻ ,തുടങ്ങിയവർ പ്രസംഗിച്ചു.

Top