പ്രായവും അവശതയും തോല്പിച്ചില്ല ; പത്മനാഭൻ നായരും സി എ മാത്യൂവും വീണ്ടും പഞ്ചായത്തിലെത്തി

കൂരോപ്പട:
ഓർമ്മകൾ പങ്കുവെച്ചും ഉപദേശങ്ങൾ നൽകിയും മുതിർന്നവർ പുതു തലമുറയ്ക്ക് ആവേശമായി. ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കൂരോപ്പട പഞ്ചായത്ത് മുൻ ജനപ്രതിനിധികളെ ആദരിക്കുന്നതിന് സംഘടിപ്പിച്ച സമ്മേളനത്തിലാണ് കൂരോപ്പടയിൽ ജീവിച്ചിരിക്കുന്ന മുൻ ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്നവരായ വി.എ.പത്മനാഭൻ നായർ (87) സി.എ മാത്യൂ (85) എന്നിവർ ജനപ്രതിനിധികളായിരുന്ന കാലത്തെ അനുഭവങ്ങൾ നിലവിലെ ജനപ്രതിനിധികളുമായി പങ്കുവെച്ചത്. അധ്യാപകരായിരുന്ന വി.എ പത്മനാഭൻ നായരും സി.എ.മാത്യൂവും 2005-2010 കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്നു. പഞ്ചായത്തിലെ ഒന്നാം വാർഡിനെയും നാലാം വാർഡിനെയുമാണ് ഇവർ പ്രതിനിധാനം ചെയ്തിരുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രസംഗം ഏവർക്കും ഹൃദ്യാനുഭവമായി.
ഇവരോടൊപ്പം ഭരണ സമിതിയിലുണ്ടായിരുന്ന ഷീലാ മാത്യൂ, രാധാമണി വേണുഗോപാൽ, വത്സമ്മ അശോകൻ, സുജാ സോമൻ തുടങ്ങിയവരെയും സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ അധ്യക്ഷയായി . വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, ജനപ്രതിനിധികളായ രാജമ്മ ആൻഡ്രൂസ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, പി.എസ്.രാജൻ, അമ്പിളി മാത്യൂ, ബാബു വട്ടുകുന്നേൽ, ആശാ ബിനു, റ്റി.ജി മോഹനൻ, മഞ്ജു കൃഷ്ണകുമാർ, ദീപ്തി ദിലീപ്, സോജി ജോസഫ്, രാജി നിധീഷ് മോൻ, സന്ധ്യാ.ജി നായർ, സന്ധ്യ സുരേഷ്, അനിൽ കൂരോപ്പട പഞ്ചായത്ത് സെക്രട്ടറി മിനി മുരളി തുടങ്ങിയവർ എന്നിവർ സംസാരിച്ചു.

Top