ഉത്തര കൊറിയയുടെ മിസൈൽ അമേരിക്കയെ മൊത്തം തകർക്കും!. യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്

വാഷിങ്ടണ്‍: ലോക പോലീസായ അമേരിക്ക ഞെട്ടലിൽ .അമേരിക്കയുടെ രഹസ്യാന്വോഷണ വിഭാഗത്തിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. അമേരിക്കയെ മൊത്തം തകർക്കാനുള്ള ശേഷി ഉത്തര കൊറിയക്കുണ്ട്.    പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലിന് അമേരിക്കയുടെ ഭൂരിഭാഗം മേഖലയെയും തകര്‍ക്കാന്‍ കഴിയുമെന്ന ഉത്തര കൊറിയയുടെ അവകാശ വാദത്തെ സ്ഥിരീകരിച്ച് അമേരിക്കന്‍ അധികൃതര്‍. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം മേഖലയിലും എത്താന്‍ കെല്‍പുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസ്സൈലെന്ന് യുഎസ് ഇന്റലിജന്‍സ് അധികൃതരാണ് വെളിപ്പെടുത്തിയത്.

ആണവ വാഹക ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ ഉത്തര കൊറിയ വികസിപ്പിക്കാനൊരുങ്ങുകയാണെന്നും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കാറ്റ് മൂലം ഉണ്ടാവുന്ന പ്രതികൂല കാലാവസ്ഥയെയെല്ലാം തരണം ചെയ്ത് 45 മിനിട്ടോളം ഇതിന് സഞ്ചരിക്കാന്‍ കഴിവുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രഹസ്യവും അസ്വാഭാവികവുമായ സമുദ്രാന്തര നീക്കങ്ങള്‍ ഉത്തര കൊറിയ നടത്തുന്നുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച്ച രാത്രി മിസ്സൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ഉടനെ അമേരിക്കയ്‌ക്കെതിരെ ശക്തമായ ഭാഷയിലാണ് ഉത്തര കൊറിയന്‍ ഭരണാധിപന്‍ നേതാവ് കിം ജോങ് ഉന്‍ സംസാരിച്ചത്. ‘യുഎസ്സിനുള്ള ശക്തമായ താക്കീതാണ് ഈ മിസ്സൈല്‍’ എന്നാണ് വിക്ഷേപണ ശേഷം കിം ജോങ് ഉന്‍ പ്രസ്താവിച്ചത്.

Top