കോതമംഗലം: പന്ത്രണ്ടുവയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത മനോദ് കേരളത്തിലെ ക്രൂരന്‍മാരായ മദ്യപാനികളുടെ പ്രതിരൂപം. മദ്യമാണ് ഇയാളെ ഇത്രയും ക്രൂരനാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
കൊല്ലപ്പെട്ട നിലയില്‍ മനോജിന്റെ 12-കാരിയായ മകള്‍ അഞ്ചുവിന്റെ ജഡം അയല്‍വാസിയുടെ റബ്ബര്‍ പുകപ്പുരയോടനുബന്ധിച്ചുള്ള ഷെഡിന്റെ വരാന്തയില്‍ മലര്‍ന്നുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്.ഇവിടെ നിന്നും നാനൂറ് മീറ്ററോളം അകലെ ഇതേ പുരയിടത്തിലെ തേക്കുമരത്തില്‍ ഭാര്യയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മനോജിന്റെ ജഡം കാണപ്പെട്ടത്.
മനോജും മൂന്ന് കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ ജോളി മാതാവിനെ ശുശ്രൂഷിക്കുന്നതിന് നെടുങ്കണ്ടത്തെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. രാവിലെ ഉണര്‍ന്ന സഹോദരങ്ങള്‍ അച്ഛനെയും സഹോദരിയെയും അന്വേഷിച്ചെങ്കിലും അഞ്ജു ശനിയാഴ്ചകളിലെ പതിവ് പ്രാര്‍ത്ഥനക്ക് പള്ളിയില്‍ പോയതാണെന്ന് കരുതി. പിന്നീടാണ് മൃതദേഹം അയല്‍വാസിയുടെ പുകപ്പുരയുടെ ഷെഡില്‍ കണ്ടെത്തിയത്
ദിവസം ചരുങ്ങിയ പക്ഷം ആയിരം രൂപക്ക് മേല്‍ പണിയെടുത്തിരുന്ന മനോജ് മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കുമായി ഒരു രൂപപോലും ചിലവഴിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളില്‍ ചിലരുടെ വെളിപ്പെടുത്തല്‍. ഭാര്യ നെടുംങ്കണ്ടം സ്വദേശിനി ജോളി കൂലിപ്പണിചെയ്താണ് പഠിക്കാന്‍ മിടുക്കരായ മക്കളെ വളര്‍ത്തിയിരുന്നതെന്നും പകലന്തിയോളം പണിയെടുത്തവശയായി വീട്ടിലെത്തുന്ന ഇവരെ നേരാംവണ്ണം ഉറങ്ങാന്‍ പോലും ഇയാള്‍ അനുവദിക്കാറില്ലന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം.
സാഹചര്യത്തെളിവുകള്‍ പ്രകാരം ശ്വസംമുട്ടിച്ചാണ് അഞ്ചുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.എന്നാല്‍ വീട്ടില്‍ നിന്നും അന്‍പത് മീറ്ററോളം അകലെയെത്തിച്ച് കൃത്യം നടത്തിയത് മറ്റ്ചില സംശയങ്ങള്‍ക്കും ഇടനല്‍കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.കുടുമ്പവഴക്കിനെത്തുടര്‍ന്നാണ് മനോജ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.സ്ഥിരം മദ്യപാനിയായ മനോജ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നതായിട്ടാണ് ആണ്‍മക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും പൊലീസിന് ലഭിക്കുന്ന വിവരം.
കണ്ണൂര്‍ സ്വദേശിയായ മനോജ് കഴിഞ്ഞ നാല് വര്‍ഷമായി കീരംപാറക്കടുത്ത് ചെങ്കരയിലാണ് താമസം. തെങ്ങുകയറ്റതൊഴിലാളിയായ ഇയാള്‍ വീട്ടില്‍ മദ്യലഹരിയിലെത്തി ഭാര്യയുമായി വഴക്കിടുക പതാവാണ്. ഇതേത്തുടര്‍ന്ന് ഭാര്യ ജോളി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കുപേയിരുന്നു.അഞ്ചുവിനെക്കൂടാതെ മനോജിന് രണ്ട് ആണ്‍മക്കള്‍കൂടി ഉണ്ട്.ഇവരില്‍ മൂത്തകുട്ടി പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് .സ്വകാര്യ സ്ഥാപനത്തില്‍ പാര്‍ടൈം ജോലിക്കും പോകുമായിരുന്നു.
മരണമടഞ്ഞ അഞ്ചു മാലിപ്പാറ ഫാത്തിമ മാതാ സ്‌കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.കോതമംഗലം പൊലീസിന്റെ നേതൃത്വത്തില്‍ സംഭവത്തില്‍ തെളിവെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.നാടിനെ നടുക്കിയ ദുരന്തവാര്‍ത്തയറിഞ്ഞ് വന്‍ജനക്കൂട്ടം സംഭവ സ്ഥലത്തെത്തിയിരുന്നു.