പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഊർജിത നടപടിക്ക് ജില്ലാ പഞ്ചായത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് മഹാവ്യാധി യോടൊപ്പം പ്രളയവും, പ്രകൃതിദുരന്തങ്ങളും കൂടി ജില്ലയിലെ ജനങ്ങൾ വലിയ ദുരിതങ്ങൾക്ക് ഇരയായിരിക്കുന്നതിനാൽ ദുരിതാശ്വാസ നടപടികൾക്കും, പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഊർജിതമായി മുന്നിട്ടിറങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയ, പ്രകൃതി ദുരന്ത നിവാരണ പ്രവൃത്തികൾക്ക് ഒരു കോടി രൂപ അനുവദിച്ച് വിവിധ ദുരന്തനിവാരണ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്കും, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ മൂലം ദുരിതം ബാധിച്ച കിഴക്കൻ മേഖലയ്ക്കും പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

കൃഷിനാശം സംഭവിച്ച കർഷകർക്ക് ഗവൺമെന്റ് അടിയന്തര ധനസഹായം അനുവദിക്കണമെന്നും ജില്ലാപഞ്ചായത്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, സെക്രട്ടറി മേരി ജോ.വി തുടങ്ങിയവർ സംബന്ധിച്ചു. മുഴുവൻ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു.

Top