കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം.
കാൻസർ വാർഡിനു പിന്നിലെ എട്ടുനില കെട്ടിടത്തിലാണ് ഉച്ചയ്ക്ക് 12.30ന് തീപിടിത്തമുണ്ടായത്. പെട്ടെന്നുള്ള രക്ഷാപ്രവർത്തനത്താൽ ആളപായം ഒഴിവായി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കോട്ടയത്തെയും സമീപപ്രദേശത്തെയും ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.
ഷോർട്ട് സർക്യൂട്ട് മൂലമോ, തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യാൻ കൊണ്ടുവന്ന ഗ്യാസ് കുറ്റിയിൽ നിന്നോ ആയിരിക്കാം തീ പടർന്നതെന്നാണ് കരുതുന്നത്.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ താഴത്തെ നിലയിലെ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.