മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത പ്രതി പിടിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത കേസിൽ ഒരാളെ  അറസ്റ്റ് ചെയ്തു.

വൈക്കം ടോൾ ജംഗ്ഷൻ ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ കെ.എസ് രാജൻ മകൻ അനൂപ് കെ.ആർ (38) എന്നയാളെയാണ്  അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാൾ കഴിഞ്ഞ വര്‍ഷം കോതനെല്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി.

അറ്റൻഡർ ജോലിക്ക് മെഡിക്കൽ പരിശോധന ആവശ്യമാണെന്നും പരിശോധന സമയം ആഭരണം ധരിക്കാൻ പാടില്ല എന്നും പറഞ്ഞു വീട്ടമ്മയുടെ കഴുത്തിൽ ധരിച്ചിരുന്ന ഒന്നര പവൻ മാല ഊരി വാങ്ങിയതിനു ശേഷം ഗസറ്റഡ് റാങ്കിലുള്ള ഡോക്ടർ വന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരാം എന്നുപറഞ്ഞ് മാലയുമായി കടന്നുകളയുകയായിരുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നും പിടികൂടുകയായിരുന്നു.

ഇയാൾക്ക് വൈക്കം, കരിമണ്ണൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.

Top