രണ്ട് മക്കളുടെ മാതാവായ യുവതി  കാമുകനെത്തേടിയെത്തി; സ്വീകരിക്കാതെ  വന്നപ്പോള്‍ നടുറോഡില്‍ കൈയ്യാങ്കളി; യുവതിയുടെ ഭർത്താവ് മരിച്ചിട്ട് ഒരാഴ്ച, കാമുകന്റെ വിവാഹം ഞായറാഴ്ച

പെരുവ: വിദേശത്ത് വച്ച് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് നാട്ടിലെത്തിയ വീട്ടമ്മ എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് കാമുകന്റെ അടുക്കലേക്ക് എന്നാല്‍, കാമുകന്‍ സ്വീകരിക്കാതെ വന്നതോടെ ഇരുവരും തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി.

ചേര്‍ത്തല സ്വദേശിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ഇന്നലെ രാവിലെയാണ് വിദേശത്ത് നിന്നും നെടുമ്പാശേരിയില്‍ എത്തിയത്. അവിടെ നിന്നും ഇന്നലെ ഉച്ചയോടെയാണ് പെരുവ മൂര്‍ക്കാട്ടുപടിയിലുള്ള യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയ വഴിയാണ് യുവാവും വീട്ടമ്മയും പരിചയപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കാരിക്കോട് കയ്യൂരിക്കല്‍ ജങ്ഷനിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയ്യാങ്കളിയില്‍ എത്തുകയും ചെയ്തത്. നാട്ടുകാര്‍ ഇടപെട്ടതോടെ വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

മാസങ്ങളായി തുടങ്ങിയ ഫെയ്‌സ് ബുക്ക് പ്രണയത്തിനിടയില്‍ വീട്ടമ്മയോട് യുവാവ് വന്‍ തുകയും െകെപ്പറ്റിയിരുന്നു. പോലീസ് ഇടപെട്ട് യുവാവിന്റെ വിവരങ്ങള്‍ പറഞ്ഞതോടെ താന്‍ നല്‍കിയ പണം കിട്ടിയാല്‍ മതിയെന്നും ബന്ധത്തില്‍ നിന്നും പിന്‍മാറുകയാണെന്നും വീട്ടമ്മ അറിയിച്ചു. വീട്ടമ്മയുടെ ഭര്‍ത്താവ് കഴിഞ്ഞ ആഴ്ച മരിച്ചു പോയിരുന്നു. പന്ത്രണ്ടും പത്തും വയസ് പ്രായമായ രണ്ട് പെണ്‍കുട്ടികളുണ്ട് വീട്ടമ്മയ്ക്ക്.

യുവാവിന്റെ പിതാവ് മരത്തില്‍ നിന്നും വീണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ അവിടെ വച്ച് പരിചയപ്പെട്ട മറ്റൊരു യുവതി ചെവ്വാഴ്ച മുതല്‍ യുവാവിന്റെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു. ഇവരുമായിട്ടുള്ള വിവാഹം ഞായറാഴ്ച നടത്താനിരിക്കെയാണ് ഈ സംഭവം. നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ചതാണ് യുവാവ്.

Top