സിനിമ സംവിധാനത്തിലും തിരക്കഥാ രചനയിലും പരിശീലനവുമായി സാമ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ; പരിശീലനം നടക്കുക മാർച്ച് മൂന്നിനും നാലിനും  

കോട്ടയം: യുവതലമുറയിൽ സിനിമ അവബോധം സൃഷ്ടിക്കുന്നതിനും സിനിമാ സംവിധാനത്തിലും തിരക്കഥാ രചനയിലും പരിശീലനം നൽകുന്നതിനുമായി സാമ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ക്രിയേറ്റീവ് ഫിലിം മേക്കിങ് ക്ലാസ് മാർച്ച് മൂന്ന്, നാല് തീയതികളിൽ പബ്ളിക്ക് ലൈബ്രറി സമുച്ചയത്തിലെ സാമാ ഓഡിറ്റോറിയത്തിൽ നടക്കും.

സംവിധായകൻ ഭദ്രൻ മുഖ്യാതിഥിയാകും. സംവിധായകരായ ജിയോ ബേബി, കവിയൂർ ശിവപ്രസാദ് , ഫാ. വർഗീസ് ലാൽ , തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഫോൺ – 7012624480, 9446496725

Top