സ്വന്തം ലേഖകൻ
പാലാ: വികസനം വരണമെങ്കിൽ യു.ഡി.എഫ് വരണമെന്നുറക്കെ പ്രഖ്യാപിച്ച് ഏറ്റുമാനൂർ മണ്ഡലത്തെ ഉഴുതുമറിച്ച് ട്രാക്ടറിലേറി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം. മണ്ഡലത്തിന്റെ മുക്കുംമൂലയും ഇളക്കിമറിച്ച സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ സാധാരണക്കാരുടെ മനസിലേയ്ക്കാണ് ആഴ്ന്നിറങ്ങുന്നത്. കുമരകത്തെയും തിരുവാർപ്പിലെയും തുറന്ന വാഹനത്തിലെ പ്രചാരണത്തിനു ശേഷം ഇന്നലെ അയ്മനത്താണ് സ്ഥാനാർത്ഥി ഇന്നലെ എത്തിയത്.
രാവിലെ അയ്മനം പഞ്ചായത്തിലെ കുടമാളൂർ പുളിഞ്ചോട് ഭാഗത്തു നിന്നാണ് പ്രചാരണം ആരംഭിച്ചത്. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് അയ്മനം പഞ്ചായത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിന് നൂറുകണക്കിന് ആളുകളാണ് കാത്തു നിന്നത്. ഷോളുകൾ അണിയിച്ചും, മുദ്രാവാക്യം മുഴക്കിയുമാണ് സ്ഥാനാർത്ഥിയെ ഓരോ വേദിയിലും സാധാരണക്കാരായ ആളുകൾ സ്വീകരിച്ചത്. മണ്ഡലത്തിലെ മുക്കിലും മൂലയിലും സുപരിചിതനായ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ ആവേശത്തോടെ ജനങ്ങൾ ഏറ്റെടുത്തെന്നതിനു തെളിവാണ് ഓരോ സ്വീകരണ വേദിയിലെയും ആൾക്കൂട്ടം.
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ തുറന്ന വാഹനത്തിലെ പരിപ്പിൽ സമാപിച്ചു. പരിപ്പിൽ ചേർന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു.