തടിപിടിയ്ക്കാന്‍ കൊണ്ടുവന്ന ആന രണ്ടുപാപ്പാന്‍മാരെ കുത്തികൊന്നു; സംഭവം കോട്ടയത്

കോട്ടയം: ഇടഞ്ഞ ആന രണ്ടുപാപ്പാന്‍മാരെ കുത്തിക്കൊന്നു. കറുകച്ചാലില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ചാന്നാനിക്കാട് അയ്യപ്പന്‍ ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ ഗോപിനാഥന്‍ നായര്‍, രണ്ടാം പാപ്പാന്‍ കണ്ണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ചമ്പക്കരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടിപിടിപ്പിക്കാനാണ് ആനയെ കൊണ്ടുവന്നത്. ഇതിനിടെ ഇടഞ്ഞ ആന ഒന്നാം പാപ്പനെ കുത്തികൊല്ലുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് വിരണ്ടോടിയ ആനയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാം പാപ്പന്‍ കണ്ണനെ കുത്തിപ്പരുക്കേല്‍പ്പിക്കുന്നത്. ഉടന്‍ തന്നെ കണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആനയെ തളയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Top