സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് സ്ഥിതീകരണത്തിനുള്ള സ്രവം എടുക്കൽ നഴ്‌സുമാരിലും ലാബ് ടെക്‌നീഷ്യൻ മാരെയും അടിച്ചേൽപ്പിച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ 6 മാസക്കാലമായി ഡോക്ടർമാർ ചെയ്ത് വന്ന ജോലിയാണ് ഇപ്പോൾ നേഴ്‌സുമാരും ലാബ് ടെക്‌നീഷ്യൻമാരും ചെയ്യുവാൻ നിർബന്ധിക്കുന്നത്. വളരെ സൂക്ഷ്മതയോടെ രോഗികളുടെ നേസോ ഫാരിഞ്ചയൽ ഏരിയയിൽ നിന്നും എടുക്കേണ്ട സ്രവം ഒരു ഡോക്ടറുടെ നേതൃത്വത്തിൽ തന്നെ ചെയ്യേണ്ടതാണ്.
ഇതിന്റെ പാക്കിംഗ്, ഡാറ്റാ കളക്ഷൻ എല്ലാം ഇപ്പോൾ തന്നെ മറ്റ് ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്.
ജീവനക്കാരെ തമ്മിൽ തല്ലിക്കുവാനേ ഇത്തരം ഉത്തരവുകൾ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.