ആശുപത്രിയില്‍ ഓണാഘോഷത്തിനിടെ ഡോക്ടര്‍മാരും ജീവനക്കാരും രോഗിയെ മറന്നു; അത്യഹിത വാര്‍ഡിലെത്തിയ രോഗി മരിച്ചു

കോഴഞ്ചേരി: ആശുപത്രി ജീവനക്കാര്‍ ഓണാഘോഷം പൊടിപൊടിച്ചപ്പോള്‍ ചികിത്സകിട്ടാതെ രോഗി മരിച്ചു. ജില്ലാ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും ഓണഘോഷതിരക്കിലായപ്പോള്‍ മരണം മുന്നില്‍ കണ്ട രോഗിയെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.തിങ്കളാഴ്ച പകല്‍ നാലുമണിയോടെയാണ് സംഭവം. ഇടപ്പാവൂര്‍ അനുഭവന്‍ മങ്ങാട്ടില്‍ മനോജ് (32) ആണ് മരിച്ചത്. തടിപ്പണിക്കാരനായ മനോജ് ചുമ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചു.

അത്യാഹിത വിഭാഗത്തില്‍ ഉണ്ടാകേണ്ട രണ്ട് ഡോക്ടര്‍മാരും കസേരയില്‍ ഉണ്ടായിരുന്നില്ല. ആസ്പത്രിയുടെ ഓണാഘോഷം നടക്കുകയാണെന്നും എല്ലാവരും അവിടെയാണെന്നും അതിനുമുമ്പ് ചികിത്സ തേടിയെത്തിയയാള്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് ആഘോഷം നടക്കുന്ന സ്ഥലത്ത് ചെന്ന് വിവരം പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ നിഷേധനിലപാടാണ് സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗം മൂര്‍ച്ഛിച്ച് മനോജ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ മരണമടഞ്ഞു. ഇതിനു തൊട്ടുപിന്നാലെ ആസ്പത്രിയിലെത്തിയ മുന്‍ എം.എല്‍.എ. കെ.സി.രാജഗോപാല്‍ ആസ്പത്രി അധികൃതരുടെ നിസ്സംഗതയാണ് മരണത്തിന് കാരണമെന്നാരോപിച്ച് ആസ്പത്രിക്കു മുമ്പില്‍ ധര്‍ണ ആരംഭിച്ചു.സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം ബാബു കോയിക്കലേത്ത്, ഏരിയാ സെക്രട്ടറി ആര്‍.അജയകുമാര്‍, രാജന്‍ വര്‍ഗീസ്, ക്രിസ്റ്റഫര്‍ദാസ്, ബിജില പി.ഈശോ, വി.എസ്.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പിന്നീട് ആസ്പത്രി ജീവനക്കാരെ തടഞ്ഞുവച്ചു.

Top